കുട്ടംപേരൂർ കൊച്ചുകൃഷ്ണക്കണിയാർ.
കണിയാർ എന്നു പരാമർശിക്കപ്പെടുന്നത് പുതുതലമുറയിലെ ഗണക സമുദായാംഗങ്ങൾക്ക് ആക്ഷേപമാണ്. പകരം ജോത്സ്യൻ എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ കണിയാർ എന്നറിയപ്പെടാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു ജ്ഞാന വൃദ്ധനായിരുന്നു കുട്ടംപേരൂർ കൊച്ചുകൃഷ്ണക്കണിയാർ.
ജ്യോതിഷം ഇന്ന് വമ്പൻ മാർക്കറ്റുള്ള ബിസിനസ്സാണ്. അല്ലറ ചില്ലറ അറിവും ബാക്കി മിടുക്കും മതി. ചുരുക്കം പറഞ്ഞാൽ കാൽ തട്ടിപ്പും മുക്കാൽ വെട്ടിപ്പും. ഈ ചെട്ടിമിടുക്ക് മാത്രം കൊണ്ട് പണവും പ്രശസ്തിയും നേടിയിട്ടുള്ളവർ അനവധി.
പക്ഷെ, സംസ്കൃതത്തിലും ആയുർവ്വേദത്തിലും ജ്യോതിഷത്തിലും അഗാധപാണ്ഡിത്യമുണ്ടായിരുന്ന കൊച്ചുകൃഷ്ണക്കണിയാർ കൊടീശ്വരനായില്ല. ജീവിച്ചിരുന്ന കാലത്തോളം അരപ്പട്ടിണിയായിരുന്നു സന്തതസഹചാരി.
കാവ്യ-അലങ്കാര പഠനത്തിലൂടെ ഭാഷാവ്യുൽപ്പത്തി നേടിയ ശേഷം ഒന്നോ അതിലധികമോ ശാസ്ത്രങ്ങളിൽ പാണ്ഡിത്യം ആർജ്ജിക്കുകയായിരുന്നു പണ്ട് കേരളത്തിലെ സംസ്കൃത പഠന സമ്പ്രദായം. കാവ്യ വ്യുൽപ്പത്തി നേടുന്നതിന് പഠിച്ചിരുന്നത് "ലഖുത്രയി" എന്നറിയപ്പെട്ടിരുന്ന കാളിദാസന്റെ മൂന്നു കാവ്യങ്ങളും, "ബ്രുഹത്രയി" എന്നറിയപ്പെട്ടിരുന്ന ശിശുപാലവധം, കിരാതാർജ്ജുനീയം, നൈഷധീയചരിതം എന്നിവയുമായിരുന്നു. നാടക പഠനം അഭിജ്ഞാനശാകുന്തളവും. ഈ മൂശയിൽ വാർത്തെടുത്ത പാണ്ഡിത്യം ആയിരുന്നു കൊച്ചുകൃഷ്ണക്കണിയാരുടെത്.
കുട്ടംപേരൂരിൽ കണിയാർ ഒരു സംസ്കൃത വിദ്യാലയം നടത്തിയിരുന്നു. അദ്ദേഹത്തിന് പണസമ്പാദനത്തിനുള്ള വഴിയടച്ചത് വിദ്യ പകർന്നു കൊടുക്കുന്നതിന് അദ്ദേഹം കാണിച്ച ഈ തൃഷ്ണ ആയിരുന്നു എന്ന് എന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. നഷ്ടം സഹിച്ച് വളരെക്കാലം ആ വിദ്യാലയം അദ്ദേഹം നടത്തിക്കൊണ്ടുപോയി. ഗത്യന്തരമില്ലാതെ അവസാനം പൂട്ടേണ്ടി വന്നു. ഇതേക്കുറിച്ച് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന എ. ഗോപാലമേനോൻ പറഞ്ഞത് ഇങ്ങനെയാണ്: "ഒരു സ്ക്കൂൾ നടത്തിക്കൊണ്ടു പോകണമെങ്കിൽ അല്പം വക്രത വേണം. ആ കണിയാർക്കതില്ല."
ജ്യോതിഷത്തിൽ അഗാധ പാണ്ഡിത്യമുള്ളയാളായിരുന്ന എന്റെ അപ്പൂപ്പൻ താഴവന രാമനാശാനും, ജ്യോതിഷത്തിന്റെ കുലപതി എന്നുതന്നെ വിശേഷിപ്പിക്കാമായിരുന്ന പുലിയൂർ പുരുഷോത്തമൻ നമ്പൂതിരിയും അംഗീകരിച്ചിട്ടുള്ള ജ്ഞാനിയായിരുന്നു കൊച്ചുകൃഷ്ണക്കണിയാർ.
അഷ്ടമംഗല്യപ്രശ്നത്തിനും, ദേവപ്രശ്നത്തിനും മറ്റും ഉയർന്നു വരുന്ന സംശയങ്ങൾക്ക് ഉത്തരം കാണാതെ വരുമ്പോൾ പുലിയൂർ പുരുഷോത്തമൻ നമ്പൂതിരി പറയും,"കൊച്ചുകിട്ടൻ എന്തു പറയുന്നു?"
കൊച്ചുകൃഷ്ണൻ പറയുന്നതിനപ്പുറം ആർക്കും ഒന്നും പറയാനുണ്ടാവില്ല.
ദൂത ലക്ഷണം ആയിരുന്നുവത്രേ കൊച്ചുകൃഷ്ണക്കണിയാരുടെ കരുത്ത്.