മങ്ങാതെ.....മായാതെ ... : പി. രവീന്ദ്രനാഥ് : രൗദ്രഭീമൻ വധിക്കപ്പെട്ടതെങ്ങനെ...
ആലപ്പുഴ ജില്ലയി...: രൗദ്രഭീമൻ വധിക്കപ്പെട്ടതെങ്ങനെ... ആലപ്പുഴ ജില്ലയിൽ പട്ടാള ചിട്ടയും, അച്ചടക്കവുമുള്ള ഗാന്ധിയന്മാർ ഭാരവാഹികളായുള്ള അമ്പലത്തിലെ ഒരു ദുര്യോധന...
Sunday, August 14, 2016
രൗദ്രഭീമൻ വധിക്കപ്പെട്ടതെങ്ങനെ...
ആലപ്പുഴ ജില്ലയിൽ പട്ടാള ചിട്ടയും, അച്ചടക്കവുമുള്ള ഗാന്ധിയന്മാർ ഭാരവാഹികളായുള്ള അമ്പലത്തിലെ ഒരു ദുര്യോധനവധം കളി. തുള്ളി കുടിക്കുന്നതു പോട്ടെ, വാരുണീസേവയെപ്പറ്റി സ്മരിക്കുന്നതു പോലും നിഷിദ്ധം. ആറിനക്കരെ ഒരു ചാരായ ഷാപ്പുണ്ട്. കളി കഴിഞ്ഞ് കടത്തു കടന്ന് അക്കരെ ചെല്ലുമ്പോൾ ഷാപ്പു കൺട്രാക്ക് അവിടെയെങ്ങാനുമുണ്ടെങ്കിൽ ഒരു വട്ടംവെച്ചു കലാശത്തിനുള്ള അവസരം ഒത്തുകിട്ടിയേക്കും.
ഇതൊക്കെ അറിയാവുന്ന ദുശാസ്സനൻ തലേന്നു വന്നപ്പോഴേ ഒരു മുക്കാൽ മേടിച്ച് വളരെ രഹസ്യമായി കയ്യിൽ കരുതിയിരുന്നു. വല്ലപ്രകാരവും കൺട്രാക്കിനെ കണ്ടില്ലെങ്കിലോ....? ഒരു കരുതൽ കയ്യിലുണ്ടെങ്കിൽ ബസ് സ്റൊപ്പിനടുത്തുള്ള മാടക്കടയിലെ ഷോഡയുടെ സേവനം കൂടി മതിയാവും സംഗതി ജോറാവാൻ.
തേക്കാനിരിക്കുന്നതിനു മുമ്പുതന്നെ കുപ്പി ഭദ്രമായി അണിയറയിലെവിടെയോ ഒളിച്ചു വെച്ചു. സഭ, വസ്ത്രാക്ഷേപം, ദൂത് ഇതൊക്കെ വിരസമായി ഇഴഞ്ഞു മുന്നോട്ടു പോയി. 3 മണി കഴിഞ്ഞപ്പോൾ മുതൽ ദുശാസ്സനന് ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ. അവനൊന്നു വന്ന് കൊന്നു തന്നിരുന്നെങ്കിൽ....
ന്യസ്താസ്ത്രേ സുരസിന്ധുജേ...... ആഹാ... ആശ്വാസമായി. മുഖാമുഖം നിന്നുള്ള പോരുവിളി തുടങ്ങി. ദുശാസ്സനൻ ശ്രദ്ധിച്ചു, രൗദ്രന് എന്തോ ഒരു പന്തികേട്. കാലു ശരിക്ക് നിലത്തുറക്കുന്നില്ലിയോ...? വല്ലഭയുടെ വസ്ത്രം പറിച്ചവനെ തൊട്ടു മുമ്പിൽ കണ്ടപ്പോൾ ഭീമസേനന് കലിയടക്കാനായില്ല. ദിഗംബം മുഴങ്ങുമാറുച്ചത്തിൽ ഒരൊറ്റ അലർച്ച.
പതിവിലും ഒരു തരി കൂടുതലുണ്ടോ രൗദ്രൻറെ അലർച്ചക്ക്..... ദുശാസ്സനന് നേരിയ സംശയം.
- എടാ നീ മിനുങ്ങിയിട്ടുണ്ടോ.... സത്യം പറ. ഗ്വേ..ഗ്വേ.... എന്നലറുന്ന കൂട്ടത്തിൽ രൗദ്രനോട് ചോദിച്ചു.
- ഒരു മുക്കാലു കിട്ടി അണ്ണാ....
എൻറെ അയ്യപ്പസ്വാമീ അതായിരിക്കല്ലേ...!!
- എവിടുന്നു കിട്ടിയെടാ.... നിനക്ക്....?
- ആ ചാക്കിൻകെട്ടിൻറെ കീഴിൽ ആരോ മറന്നു വെച്ചതാണെന്ന് തോന്നുന്നണ്ണാ...
നെഞ്ചിൽ എന്തോ വലിയ ഭാരം തടഞ്ഞ പോലെ തോന്നി ദുശാസ്സനന് ....കണ്ണിൽ ഇരുട്ടു കയറുന്ന പോലെ.....!
പതിവിനു വിപരീതമായി അന്ന് ദുശാസ്സനനാണ് ഗദ വലിച്ചെറിഞ്ഞത് . ശേഷം, കരളലിയിക്കുന്നതായിരുന്നു അലർച്ച, ഗോ ഗ്വേ...... എടാ പരമ ദ്രോഹീ....!!

Subscribe to:
Posts (Atom)