(ഒരു യാത്രാവിവരണം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി അച്ഛൻ ദേശാഭിമാനി വാരികയിൽ Deshabhimani Weeky എഴുതിയ ഒരു നർമ്മ ലേഖനം)
കർഷകത്തൊഴിലാളി അവകാശ പ്രഖ്യാപന സമ്മേളനത്തിന്റെ പ്രചരണാർത്ഥം വയലാറിൽ നിന്നും പുറപ്പെട്ട ജാഥ സ: പി.കെ. കുഞ്ഞച്ചന്റെയും P.K. Kunjachan എന്റെയും നേതൃത്വത്തിൽ ആയിരുന്നുവല്ലോ? മെയ് 5-നു രാത്രി 9 മണിയോടെ അതിന്റെ പ്രചരണ പരിപാടി അവസാനിച്ചു. ആകെക്കൂടി ആവേശകരമായ അനുഭവം ആയിരുന്നു. എങ്കിലും ഒടുവിലത്തെ രണ്ടുദിവസം ഇടുക്കി ജില്ലയിലുള്ളത് പ്രത്യേകിച്ച് എടുത്തു പറയത്തക്കതാണ്.
ഈ രണ്ടു ദിവസത്തേക്ക് എന്റെ പകൽ ഡയറിക്കുറിപ്പ് ഒന്നുമില്ല.കാരണം അറിയേണ്ടേ.കാമാക്ഷി, തങ്കമണി, രാജകുമാരി എന്നൊക്കെയാണ് ഓരോ സ്ഥലങ്ങളുടെ പേര്. അതെങ്ങാനും എഴുതിവെച്ച് കഷ്ടകാലത്തിന് ഹോം മിനിസ്റ്റർ (കെ.കരുണാകരനല്ല) കാണാൻ ഇടയായിട്ടുണ്ടെങ്കിൽ! എന്തിന് അറിഞ്ഞുകൊണ്ട് വഴി വെക്കുന്നു? ഇക്കാര്യം ഇവിടുത്തെ സഖാക്കളോട് പറഞ്ഞപ്പോൾ അവർ പറയുന്നത് കലക്ടർ ബാബു പോൾ Babu Paul ഇതേ അഭിപ്രായക്കാരനാണെന്നാണ്. കലക്ടർ ആയാലെന്താ, എം.എൽ.എ. ആയാലെന്താ, പേടിക്കെണ്ടവരെ പേടിക്കണം.
കുടിയിറക്കിന്റെ നാട്ടിൽ
ചുരുളി - കീരിത്തോട് എന്നൊക്കെ പറയുമ്പോൾ കൂട്ടത്തോടെയുള്ള കുടിയിറക്കാണല്ലോ നമ്മുടെ മനസ്സിൽ വരിക. ഇപ്പോഴും അവിടങ്ങളിൽ അതൊരു ഭീഷണിയായി തങ്ങി നിൽക്കുകയാണ്. ചുരുളി കീരിത്തോട്ടിൽ മാത്രമല്ല, ഇടുക്കി ജില്ലയിൽ Idukki പലഭാഗത്തും! ചിലയിടത്ത് ഗ്രേറ്റർ ഇടുക്കിയുടെ പേരുപറഞ്ഞ്, മറ്റു ചിലയിടത്ത് വനസംരക്ഷണത്തിന്റെ പേരിൽ.ഇത് രണ്ടും ഒക്കാത്തിടത്ത് മറ്റെന്തെങ്കിലും കാരണം പറഞ്ഞ്.
അയ്യപ്പൻകോവിലിലെ കുടിയിറക്ക് ഭീഷണി വനസംരക്ഷണത്തെപ്പറ്റി പറയുമ്പോൾ ഞങ്ങൾക്കറിയാൻ കഴിഞ്ഞ ഒരു കാര്യം പറയാതെ വയ്യ. പതിനാറുകണ്ടം എന്ന സ്ഥലത്ത് 500 ഏക്കർ വനഭൂമി കുറച്ചുപേർ ഏല കൃഷിക്കായി 20 കൊല്ലത്തേക്ക് കുത്തക പാട്ടമായി പതിച്ചു വാങ്ങി. ഏലം തണലിലെ വളരുകയുള്ളൂ. അതുകൊണ്ട് ഏലം കൃഷി ചെയ്യുന്നവർ വനം നശിപ്പിക്കുകയില്ല.എന്നാൽ ഈ കൃഷിക്കാർക്ക് ഏലത്തിലല്ലായിരുന്നു താൽപര്യം. (ഇവരെല്ലാം വാളും മാടമ്പും ഉള്ളവരാണ്.) അവർ ചെയ്തത് ആ സ്ഥലത്തുണ്ടായിരുന്ന ഈട്ടിത്തടി വെട്ടിയിറക്കുക എന്നതാണ്. ഇവർക്കനുവദിച്ച സ്ഥലത്ത് ധാരാളം ഈട്ടിത്തടി ഉണ്ടായിരുന്നു എന്നത് യാദൃഛികം ആയിരിക്കാം. ഇതിനെതിരായി സമീപ പ്രദേശത്തുള്ളവർ വലിയശബ്ദം ഉണ്ടാക്കി. ഒടുവിൽ ആർ.ഡി.ഒ. യെക്കൊണ്ട് ഒരന്വേഷണം നടത്തിക്കുവാൻ ഗവർമ്മെന്റ് നിർബന്ധിതരായി. ഈ മാന്യന്മാർ കടത്തിയതിനു ശേഷം അങ്ങിങ്ങ് ചിതറിക്കിടന്ന ചില്ലറ തടി ലേലം ചെയ്തിട്ട് 16000 രൂപ കിട്ടിയത്രേ! ഈ ഭൂമി ഏല കൃഷിക്കുപയോഗിക്കുന്നില്ലെന്നും, മറിച്ച് ഈട്ടിത്തടി വെട്ടിയെടുക്കുകയായിരുന്നു എന്നും മറ്റും അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് അറിവ്. എന്നാൽ ആ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. കാരണം ഇവർ ഇടുക്കി ഭരണ കോണ്‍ഗ്രസ്സ് ഡി.സി.സി. പ്രസിഡണ്ടിന്റെ ആൾക്കാരാണ്. അധികാരത്തിന്റെ ദുർദ്ദണ്ഡ് പാവങ്ങളുടെ നേരെ ഉയരാനുള്ളതാണല്ലോ!
![]() |
പി.ജി. പുരുഷോത്തമൻ പിള്ള |
ഈ പ്രദേശതതോക്കെയുള്ള യാത്ര നല്ല രണ്ടു മഴയ്ക്കു ശേഷമാകയാൽ വളരെ ക്ലേശകരമായിരുന്നു. കൂട്ടാർ, ചേറ്റുകുഴി എന്നിങ്ങനെ ചില സ്ഥലങ്ങളിലേക്കുള്ളതു പ്രത്യേകിച്ചും. ഇവിടെ ജാഥായുടെ വരവ് പ്രമാണിച്ച് നമ്മുടെ വിക്രമന്റെ അദ്ധ്യക്ഷതയിൽ വഴി ഒന്നു വെട്ടി വൃത്തിയാക്കി. വെട്ടിയിളക്കിയ മണ്ണും കൂറ്റൻ മഴയും. ഫലമോ, രോഗത്തേക്കാൾ ഭയങ്കരം ചികിത്സ. മഴപെയ്ത് ശക്തിയായി വെള്ളമൊലിച്ചതു കാരണം കിഴുക്കാംതൂക്കായ കയറ്റിറക്കങ്ങളുള്ളിടത്ത് റെയിൽപാളം പോലെ നിൽക്ക്ന്ന രണ്ടു "മുരുത്തു" ആയിരിക്കും കാണുക. അതും വളഞ്ഞു പുളഞ്ഞത്. ജീപ്പിന്റെ വീൽ അതിന്മേൽ കൂടിത്തന്നെ പോകണം. ചിലയിടത്ത് കുറുകെയായിരിക്കം വേളം ഒഴുകുന്നത്. അവിടെ ഒരുവശത്തു നിന്നും വർദ്ധിച്ചു വർദ്ധിച്ചു പോകുന്ന ഒരു ഗർത്തമായിരിക്കും. മറ്റൊരിടത്ത് ഒരു ചോല മുറിച്ചു കടക്കേണ്ടിവരും. കലങ്ങിമറിഞ്ഞ വെള്ളം ഊക്കോടെ ഒഴുകുന്നു. അതിനിടയിൽ മനസ്സിൽ ദുഷ്ടവിചാരം പോലെ കാട്ടുകല്ലുകളും. ഇതെല്ലാം തരണം ചെയ്യുന്നതിൽ ഡ്രൈവർമാരായ സഖാക്കൾ പീതാംബരനും ഹംസയും കാണിച്ച സാമർത്ഥ്യം എടുത്തു പറയേണ്ടതാണ്. അപകടം ഉണ്ടാകുന്നില്ല എന്നതിനെക്കാളേറെ അപകടം ഉണ്ടാവുകയിലെന്ന്നമുക്കുധൈര്യം തോന്നുന്നതാണതിശയം. വാഹനങ്ങൾ അവരുടെ മനസ്സറിഞ്പെരുമാറുകയാണെന്നെ തോന്നൂ.
പുഷ്പകവിമാന യാത്ര
ഇവർ വണ്ടി ഓടിക്കുന്നതു കണ്ടപ്പോൾ പണ്ട് പഠിച്ച രഘുവംശത്തിലെ ഒരു ശ്ലോകം ഓർത്തു പോയി. ശ്രീരാമൻ രാവണ നിഗ്രഹവും കഴിഞ്ഞ് ഹനൂമദ് വിഭീഷണാദികളോടു കൂടി പുഷ്പകവിമാനത്തിലാണല്ലോ മടങ്ങിയത്. മാർഗ്ഗമദ്ധ്യേ രാമൻ സീതയ്ക്ക് വിമാനത്തിന്റെ പ്രവർത്തനം വിവരിച്ചു കൊടുക്കുന്നു.
"ക്വചിത് പഥാസഞ്ചാരതേ സുരാണാം
ക്വചിത്ഘനാനാം പതതാം ക്വചിച്ച
യഥാവിധോ മേമനസോഭിലാഷും
പ്രവർത്തതേ പശ്യതഥാ വിമാനം." എന്ന്.
(ചിലപ്പോൾ ദേവന്മാരുടേയും ചിലപ്പോള മേഘങ്ങളുടെയും ഇനിയും ചിലപ്പോൾ പക്ഷികളുടേയും മാർഗ്ഗത്തിൽ കൂടി എന്റെ മനസ്സിന്റെ അഭിലാഷം അനുസരിച്ച് വിമാനം പ്രവർത്തിക്കുന്നത് കണ്ടാലും.)
കൂട്ടത്തിൽ ഉണ്ടായിരുന്ന സഖാക്കൾ എല്ലാം ഒന്നാംതരം ആയിരുന്നു. ഡി.സി. സെക്രട്ടറി കെ.കെ. ചെല്ലപ്പനേയും പി.പി. മുഹമ്മദിനെയും പറ്റി ഒന്നും പറയുന്നില്ല. മൈക്ക് ഓപ്പറേറ്റർമാരായ വിജയനും അയ്യപ്പനും 'അലവൻസുകാരായ' (Announce എന്നതിന്റെ തൽഭവം) ഇസ്മായേലും ജോർജ്ജും ഇല്ലായിരുന്നെങ്കിൽ പരിപാടി ഇതിന്റെ പകുതി വിജയിക്കുമായിരുന്നില്ല. ഇസ്മായേലിന്റെ വാഗ്ധോരണി കേൾക്കുമ്പോഴാണ് "വാരിധി തന്നിൽ തിരമാലകൾ വരുമ്പോലെ, ഭാരതീപദാവലി" എന്താണെന്നു നമുക്ക് മനസ്സിലാകുന്നത്. നിമ്നോന്നത സ്ഥലത്തു കൂടി ഗ്യാലപ്പിൽ പോകന്ന പിണങ്ങൻ കുതിരയുടെ പുറത്തിരുന്നു കൊണ്ടു സംസാരിക്കുകയും മൈക്ക് ഓപ്പറേറ്റു ചെയ്യുകയും ഇതിലും എളുപ്പം ആയിരിക്കം.
വൈക്കത്തിന്റെ തിസീസ്
ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നിടത്തോളം സാഹിത്യം ഉദ്ദേശിച്ചതിനും മുമ്പ് വിറ്റുതീർത്തത് സ: വൈക്കത്തിന്റെ മിടുക്കാണ്. രാഘവൻ നായർ എന്നാണ് പൂർവ്വാശ്രമത്തിലെ പേര്. വൈക്കത്താണ് Vaikam ജനനം. പോയിട്ടില്ലാത്ത സ്ഥലം ചുരുങ്ങും. ഏറിയകാലമായി തൊടുപുഴയിലാണ്. Thodupuzha മുഹമ്മദ് ബഷീർ, Vaikom Mohammed Basheer ചന്ദ്രശേഖരൻ നായർ Vaikom Chandrasekharan Nair ഇവരെല്ലാം വൈക്കം വിട്ടു നടന്നവരാണ് എന്നാണ് സഖാവിന്റെ തിസീസ്. പുസ്തകം വിറ്റു വിറ്റ് പ്രസംഗിച്ചു കൊണ്ടുനിൽക്കുന്ന നമുക്കു പോലും വെച്ചുനീട്ടും ചിലപ്പോൾ. മിച്ചഭൂമി കയ്യേറ്റം മുതൽ സാഹിത്യ വിൽപന വരെ ഏതു പാർട്ടി പരിപാടിക്കും പറ്റിയ ആളാണ് വൈക്കം Vaikom എന്നത്രെ Thodupuzha നമ്മുടെ സ്ഥാനാർത്ഥി ആയിരുന്ന ചാക്കോച്ചന്റെ മതം.
![]() |
പി.കെ. കുഞ്ഞച്ചൻ |
ഞങ്ങളുടെ കൂട്ടത്തിലും ഉണ്ടായിരുന്നു ഒരു ചാക്കോച്ചൻ. കെ.എസ്.വൈ.എഫ്. പ്രവർത്തകനാണ്. നല്ല സരസനും, ഫലിത പ്രിയനുമാണ്. പതുക്കയേ സംസാരിക്കൂ. ജാഥയുടെ കാഷിയർ ആയിരുന്നു. ഒരു സ്ഥലത്തുചെന്ന് സ്വീകരണം അങ്ങോട്ടു കഴിയുന്നതും ചാക്കോച്ചൻ കാര്യമാത്രപ്രസക്തനായിത്തീരുന്നു. അരയന്നം പാലും, വെള്ളവും വേർതിരിച്ചെടുക്കുന്നത് പോലെ നോട്ടുമാലയും, സാദാ മാലയും വേർതിരിച്ചെടുക്കുന്നു. എന്നിട്ട് ഒരു സൂതികർമ്മിണി പൊക്കിൾകൊടി മുറിച്ചു കുഞ്ഞിനെ എടുക്കുന്നത്ര ശ്രദ്ധയോടെ നൂൽപൊട്ടിച്ച് അതിനെ ലിക്വിഡേറ്റ് ചെയ്യുന്നു. അടുത്തതായി ഡയറിയിൽ വിവരം കുറിക്കുകയാണ്. (കൈപ്പട എന്നത് ചാക്കോച്ചന്റെ മൃണ്മയ പാദമാണ്.) ഇത്രയും കഴിഞ്ഞാൽ ചാക്കോച്ചൻ വീണ്ടും ഫലിതപ്രിയനായി സംസാരം തുടങ്ങി. ചിരിയും തുടങ്ങി.
ദിവസം ആരംഭിക്കുന്നത് ഒരു കാര്യം കണ്ടുകൊണ്ടാണ്. സ: കുഞ്ഞച്ചന്റെ യോഗാഭ്യാസം. Yoga യോഗാഭ്യാസം എന്നു പറഞ്ഞാൽ വളരെ കൂടുതൽ ഒന്നുമില്ല. ലങ്കോട്ടി മാത്രം ധരിച്ചുകൊണ്ട് മലർന്നു കിടന്നിട്ട് രണ്ടുകാലും നിലത്തുനിന്നും ഉയർത്താൻ ശ്രമിക്കുക. ചിലപ്പോഴൊക്കെ നാലഞ്ചു ഡിഗ്രി പോങ്ങിക്കിട്ടുകയും ചെയ്യും. കുടവണ്ടി ഒന്നു കുറഞ്ഞു കിട്ടാനുള്ള പങ്കപ്പാടാണ്. "ഉദരനിമിത്തം ബഹുകൃതവേഷം" എന്ന ശങ്കരാചാര്യരുടെ വാക്കിന് ഒരു പുതിയ അർത്ഥംകൂടി നൽകാമെന്നു തോന്നും ഇതുകണ്ടാൽ.
കാളിദാസന്റെ Kalidasa യുവതികൾ
ഞങ്ങൾ ഇപ്പോയ സ്ഥലങ്ങളിൽ ആളുകളെ അലട്ടുന്ന പ്രശ്നങ്ങൾ ഒഴിപ്പിക്കൽ ഭീഷണി കഴിഞ്ഞാൽ ഉൽപന്നങ്ങളുടെ വിലയിടിവും, കടഭാരവും ആണ്. ഏലത്തിന് കഴിഞ്ഞ വർഷം 125 രൂപ ആയിരുന്നു. ഇക്കൊലം 30 രൂപ. ചുക്കിന് ക്വിന്റലിന് 800 രൂപവരെയുണ്ടായിരുന്നത് ഇക്കുറി 259 ൽ താഴെ. കുരുമുളകിന്റെ കാര്യം പറയാനില്ല. ഈ വിലയിടിവുമൂലം ബാങ്കിൽനിന്നാകട്ടെ, സഹകരണസംഘങ്ങളിൽ നിന്നാകട്ടെ വാങ്ങിയ പണവും പലിശയും മടക്കിക്കൊടുക്കാൻ സാധിക്കുന്നില്ല. നേരുകേടല്ല, മേടിച്ചാൽ കൊടുക്കരുതെന്നുമല്ല, കൊടുക്കാൻ നിവൃത്തിയില്ല. സൊസൈറ്റികളിൽ നിന്നുള്ള നടപടികൾ നിറുത്തിവെച്ചാൽ മാത്രം പോരാ, പുതിയ വായ്പകൾ കിട്ടാറാകുകയും വേണം. ഇപ്പറയുന്നത് അത്ര മഹാപാപം ഒന്നുമല്ല. പന്തളത്തെയും, ചിറ്റൂരിലെയും പഞ്ചസാരമിൽ സൊസൈറ്റികൾക്ക് എത്ര കോടി രൂപകടം കൊടുത്തിട്ടുണ്ട്. വല്ലതും കിട്ടിയോ? വീണ്ടും കൊടുക്കുകയല്ലേ? സംസ്ഥാനത്തുള്ള ഡിപ്പാർട്ട്മെന്റൽ സ്റ്റോഴ്സ് ഒന്നൊഴിയാതെ നഷ്ടമല്ലേ? ദശലക്ഷക്കണക്കിന് രൂപ? എന്നിട്ട് ഇപ്പോൾ വീണ്ടും കൊടുക്കാനല്ലേ പ്ലാൻ? പാവപ്പെട്ട കൃഷിക്കാരുടെ കാര്യത്തിൽ മാത്രം എന്തിന് ചിറ്റമ്മ നയം? ആദ്യത്തെ മഴ പെയ്തിരുന്നതിനാൽ ഇഞ്ചി നടുന്ന ശ്രമത്തിലാണ് കൃഷിക്കാരധികവും.ഞങ്ങളുടെ ജീപ്പ് കടന്നുപോകുമ്പോൾ അവർ താപര്യപൂർവ്വം നോക്കുന്നത് കാണാമായിരുന്നു. ഭൂവിലാസാനഭിജ്ഞകളായ കർഷക വനിതകൾ ആഷാഢമേഘത്തിന്റെ നേർക്കയക്കുന്ന നോട്ടത്തെ കാളിദാസൻ വർണ്ണിച്ചിട്ടുണ്ടല്ലോ. അതുപോലെയുള്ള നോട്ടങ്ങൾ.
No comments:
Post a Comment