അന്വേഷിപ്പിൻ കണ്ടെത്തും; മുട്ടുവിൻ തുറക്കപ്പെടും : പി. രവീന്ദ്രനാഥ്
"വിശ്വാസപ്രമാണം" എന്ന പ്രാർത്ഥന അവസാനിക്കുന്നത് "നിത്യ ജീവിതത്തിൽ ഞാൻ വിശ്വസിക്കുന്നു" എന്ന വാചകത്തോടു കൂടിയാണ്. ഈ വിശ്വാസ സത്യത്തിലാണ് ക്രിസ്തു മതം കെട്ടിപ്പടുത്തിട്ടുള്ളത്. മനുഷ്യൻ ലോകത്തുള്ള സർവ്വ സൌഭാഗ്യങ്ങളും കരഗതമാക്കിയാലും അവന്റെ ആത്മാവ് നശിച്ചു പോവുകയാണെങ്കിൽ പണി പാളിയതുതന്നെ എന്നാണല്ലോ വിശുദ്ധ വേദ പുസ്തകം പഠിപ്പിക്കുന്നത്. പക്ഷെ, നിത്യ ജീവിതത്തിൽ വിശ്വസിച്ചിരുന്നെങ്കിലും, ജയപ്രസാദ് എന്ന ജയൻ ചേട്ടൻ, കഴിയുന്നിടത്തോളം ജീവിച്ചിരിക്കുമ്പോൾ സുഖിക്കുക എന്ന വിശ്വാസ പ്രമാണത്തോടാണ് നീതി പുലർത്തിയിരുന്നത്. അന്വേഷിപ്പിൻ കണ്ടെത്തും - പക്ഷെ ജയൻ ചേട്ടൻ അന്വേഷിക്കാതെ തന്നെ കണ്ടെത്തി! മുട്ടുവിൻ തുറക്കപ്പെടും - ജയൻ ചേട്ടന്റെ മുന്നിൽ വാതിലുകളാകട്ടെ, മുട്ടാതെ തന്നെ തുറക്കപ്പെട്ടു!
ജയപ്രസാദ് എന്ന ജെ.പി. എണ്ണയ്ക്കാട്ട് കൊട്ടാരത്തിലെ രാമവർമ്മ തമ്പുരാന്റെ ജ്യേഷ്ഠന്റെ മകൻ, രാഘവമേനോന്റെ മകനായിരുന്നു. കേരളത്തിലെ ആദ്യത്തെ നിയമസഭാ സ്പീക്കർ ആർ. ശങ്കരനാരായണൻതമ്പിയുടെ പിതാവായിരുന്നു തമ്പുരാൻ. അമ്മ കമലമ്മയുടെ പിതൃഗൃഹം നെടുമുടിയിലും, മാതൃഗൃഹം എരുമേലിയിലുമായിരുന്നു. കമലമ്മ ചേച്ചിയുടെ കസിൻസ് ആയിരുന്നു, തിരുവനന്തപുരത്തെ പ്രസിദ്ധ ഭിഷഗ്വരന്മാരായിരുന്ന എം.ആർ.ആർ., എം.ആർ.പി., എം.ആർ.എസ്. മേനോന്മാർ. മേനോൻ ചേട്ടന്റെയും കമലമ്മച്ചേയിയുടേയും വിവാഹത്തെക്കുറിച്ച് എന്റെ വല്യമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ഒരു കുട്ടിയാനപ്പുറത്ത് കൊള്ളുന്ന സ്വർണ്ണവും, 4 വാല്യക്കാരികളുമായിട്ടായിരുന്നത്രേ അവർ ഭർത്തൃഗൃഹത്തിലേക്ക് വന്നത്. പതിനായിരപ്പറ നെല്ല് അവർക്കു മാത്രം വീതമായി ലഭിക്കുമായിരുന്നു.
രാഷ്ട്രീയ രംഗത്ത് ശങ്കരനാരായണൻതമ്പി, കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും, ജനയുഗം പത്രാധിപരുമായിരുന്ന സി. ഉണ്ണിരാജ, മുൻ എം.പിയും, ദേശാഭിമാനിയുടെ മുൻ ജനറൽ എഡിറ്ററുമായിരുന്ന കെ. മോഹനൻ തുടങ്ങിയവർ ജെ.പി.യുടെ അടുത്ത ബന്ധുക്കൾ ആയിരുന്നു. നാടക - സിനിമാ രംഗത്തെ ശക്തനായ ബന്ധുവായിരുന്നു തോപ്പിൽ ഭാസി. ഈ ബന്ധങ്ങളൊക്കെ വേണ്ട പോലെ - വേണ്ടാത്ത പോലെയും - ഉപയോഗിച്ച് ജീവിതം മുഴുവൻ വർണ്ണശബളമായ ആഘോഷത്തോടെ നിറഞ്ഞാടിയ ഒരു കഥാപാത്രമായിരുന്നു ജയൻ ചേട്ടൻ.
ആരെയും ആകർഷിക്കുന്ന രൂപ സൌന്ദര്യമായിരുന്നു അദ്ദേഹത്തിന്റേത്. മാഗ്നറ്റിക് പെഴ്സണാലിറ്റി എന്നൊക്കെ പറയുമല്ലോ, അതിന് മകുടോദാഹരണമായിരുന്നു. ജനക്കൂട്ടത്തിലേക്ക് കടന്നു ചെന്നെന്നിരിക്കട്ടെ, അവിടെ ജെ.പി. ശ്രദ്ധാകേന്ദ്രമാകും. ആരും ബഹുമാനിച്ചു പോകും. ആറടി ഉയരം. നല്ല ഒതുങ്ങിയ ഉറച്ച ശരീരം. അതിമനോഹരമായ കഷണ്ടി. കഷണ്ടിയിൽ അതിമനോഹരം എന്നൊരു വിഭാഗമുണ്ടോ എന്ന് സംശയിക്കുന്നവർ, ജെ.പിയെ കണ്ടിട്ടുള്ള ആരോടെങ്കിലും ചോദിച്ച് സംശയ നിവൃത്തി വരുത്തുക. പറ്റെ വെട്ടി നിർത്തിയ, നല്ല വീതിയുള്ള സമൃദ്ധമായ മേൽമീശ. ചുരുക്കം പറഞ്ഞാൽ, നാടകപ്രവേശികയിലെ "ധീരോദാത്തനതി പ്രതാപഗുണവാൻ വിഖ്യാത വംശ്യൻ ധരാപാലൻ" എന്ന ഭാഗം ജയൻചേട്ടനെ വിശേഷിപ്പിക്കുന്നതാണ് എന്ന് തോന്നും.
ഒരു വഴിക്കു നോക്കിയാൽ എനിക്ക് അദ്ദേഹവുമായിട്ട് വിദൂര ബന്ധമേയുള്ളൂ. മറ്റൊരു വഴിക്ക് നോക്കിയാൽ വളരെ അടുത്ത ബന്ധവും. ജയൻ ചേട്ടന്റെ ഭാര്യ മണി ചേച്ചി എന്റെ അമ്മയുടെ അമ്മാവന്റെ മകളാണ്.
കക്ഷി വിദഗ്ദ്ധനായ ഒരു ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ ആയിരുന്നു. ബഹുരാഷ്ട്ര കുത്തക കമ്പനിയായ സീമെൻസിൽ ജോലി നോക്കിയിട്ടുണ്ട്. ഒരിടത്ത് അടങ്ങിയിരുന്നു ജോലിനോക്കുന്ന കാര്യത്തിൽ അദ്ദേഹം ഉദാസീനനായിരുന്നു. തൊഴിലിനോടുള്ള വിരോധം ആയിരുന്നുവെന്നും, അതല്ല തൊഴിൽ ചെയ്യാനുള്ള വൈമുഖ്യം ആയിരുന്നുവെന്നും ഇക്കാര്യത്തിൽ രണ്ടു പക്ഷമുണ്ട്. തൊഴിലാളി കഷ്ടപ്പെട്ട് പണിയെടുത്ത് സമ്പത്ത് ഉല്പാദിപ്പിക്കുന്നതുകൊണ്ട്, ലാഭം വർദ്ധിക്കുന്നത് മുതലാളിക്കാണെന്ന മാർക്സിയൻ കാഴ്ചപ്പാടാണ് പണിയെടുക്കുന്നതിൽ നിന്ന്, തന്നെ പിന്തിരിപ്പിക്കുന്നതെന്നാണ് ജയൻ ചേട്ടൻ പറഞ്ഞിരുന്നത്. സോഷ്യലിസ്റ്റ് വിപ്ലവത്തോടുകൂടി സ്ഥിതിഗതികളിൽ സമൂലമായ മാറ്റം വരുമ്പോൾ, ഇതേക്കുറിച്ച് ആലോചിക്കാം എന്ന നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അങ്ങനെ സോഷ്യലിസ്റ്റ് സമൂഹവും, കമ്മ്യൂണിസ്റ്റ് സമൂഹവും, ഉല്പാദനവും, വിതരണവുമൊക്കെ സ്വപ്നം കണ്ടിരുന്ന ഒരു മാർക്സിസ്റ്റ് സൈദ്ധാന്തികനെയാണ്, പള്ളിക്കള്ളൻ, മടിയൻ എന്നൊക്കെ പറഞ്ഞ് അലവലാതി ജനം പരിഹസിച്ചിരുന്നത്.
ലക്ഷക്കണക്കിന് രൂപയുടെ ഭൂസ്വത്തിന്റെ ഉടമ പണിയെടുത്തില്ലെങ്കിലെന്തെന്ന്, വായനക്കാർക്ക് തോന്നാം. അതിൽ തെറ്റുമില്ല. പക്ഷെ സ്ഥിതി അങ്ങനെയായിരുന്നില്ല. ജയൻ ചേട്ടന് ഏതാണ്ട് പ്രായപൂർത്തി ആയപ്പോഴേക്കും, മേനോൻ ചേട്ടൻ സ്വത്തിന്റെ ഭൂരിഭാഗവും രാഷ്ട്രീയം കളിച്ച് വെടിപ്പാക്കിക്കളഞ്ഞിരുന്നു. മേനോൻ ചേട്ടനാവട്ടെ, ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമോ, വിശ്വാസിയോ പോലുമായിരുന്നില്ല താനും.ആകെ അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന വിനോദം, സിവിൾ കേസ്സുകൊടുക്കുകയും, പ്രതികൂല വിധി സമ്പാദിക്കുകയും ചെയ്യുക എന്നുള്ളത് മാത്രയിരുന്നു. സ്വത്തിന്റെ നല്ലൊരു പങ്ക് അങ്ങനെയാണ് പൊട്ടിച്ചത്. നല്ലൊരു പങ്ക് കമ്മ്യൂണിസത്തിനും സംഭാവന ചെയ്തു. ആ കഥ ഇപ്രകാരമാണ്.
തറേക്കൊട്ടാരത്തിലെ ശങ്കരനാരായണൻതമ്പി മുതൽ, ഇളയ സഹോദരി സുഭദ്രാമ്മ തങ്കച്ചി വരെ ദീർഘകാലം ഒളിവിലായിരുന്നു. ഒളിവിലിരിക്കുന്ന അവരുൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ്കാരുടെ ചെലവ്, അച്ചടി, ദൂതന്മാർക്കുള്ള യാത്രപ്പടി - അങ്ങനെ നല്ലൊരു തുക മേനോൻ ചേട്ടനാണ് വഹിച്ചിരുന്നത്. പണമച്ചടിക്കാനുള്ള മെഷ്യൻ കൈവശമില്ലാത്തതുകൊണ്ട്, ഭൂമി വിറ്റ് പണം സമ്പാദിക്കുന്ന ഒരു നൂതന മാർഗം അദ്ദേഹം കണ്ടു പിടിച്ചു. വീട്ടിൽ കുത്തിയിരുന്നുള്ള ബോറടിയും ഒഴിവായി കിട്ടി. ആഴ്ചയിൽ മൂന്നു ദിവസം കോടതി വരാന്ത. മൂന്നു ദിവസം റജിസ്റ്റർ കച്ചേരി. ഞായറാഴ്ച ദിവസം ഒളിവിലുള്ള കമ്മ്യൂണിസ്റ്റ്കാരെ തേടിപ്പിടിച്ച്, അവർക്ക് മൂലധനവും,
മിച്ചമൂലധനവും വിതരണം ചെയ്യുന്നതിലും വ്യാപൃതനായി. എണ്ണയ്ക്കാട്ടും കേരളത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നു. അതോടൊപ്പം മേനോൻ ചേട്ടന്റെ ധനസ്ഥിതി തളരുകയും ചെയ്തു. ഏതായാലും ജെ.പിക്ക് പ്രായപൂർത്തി വോട്ടവകാശം കിട്ടിയപ്പോഴേക്കും, കുടുംബം ഒരു പരുവത്തിൽ എത്തിക്കഴിഞ്ഞിരുന്നു. ഈ ആഗോള സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച പ്രതിസന്ധി സംജാതമാവുന്നതിന് മുമ്പ് സഹോദരിമാരുടെ വിവാഹം കഴിഞ്ഞത് ഭാഗ്യമായി.
വീടു നില്ക്കുന്ന ഒരേക്കർ സ്ഥലം ഒഴിച്ച് ബാക്കിയെല്ലാം വിറ്റ്, ജെ.പിയും പിതാവിന്റെ പാത തന്നെ പിന്തുടർന്നു. "പുത്രനില്ലേ പിതൃജന മുതലിൻ പിൻതുടർച്ചാവകാശം." (പകർപ്പവകാശം അനിയൻ മംഗലശേരി എന്ന അനിയൻ ചേട്ടന്. )
ഞാൻ ജയൻ ചേട്ടനുമായി കൂടുതൽ അടുത്തിടപെടുന്നത് 75 - 76 കാലഘട്ടം മുതലാണ്. എന്റെ നടുവത്തെ അമ്മാവന് എണ്ണയ്ക്കാട്ട് ഒരു ഓയിൽ മില്ല് ഉണ്ടായിരുന്നു. മറ്റൊരമ്മാവന്റെ മകൻ, ശശിയണ്ണൻ ആയിരുന്നു മാനേജർ. അവസാനത്തെ മാനേജർ എന്ന് പറയുന്നതാവും ശരി. ഞങ്ങളുടെയെല്ലാം സ്തുത്യർഹമായ സഹകരണ സേവനങ്ങളുടെ ഫലമായി, അമ്മാവന് മില്ല് പൂട്ടേണ്ടി വന്നു.
4 മണിക്ക് അവിടെ ചീട്ടുകളി തുടങ്ങും. ജെ.പിയാണ് പ്രധാന താരം. കടപ്രയിൽ നിന്ന് എട്ട് കിലോമീറ്റർ സൈക്കിൾ ചവിട്ടി എന്നും ഞാനവിടെ ചെല്ലും. ആ ചീട്ടുകളി ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ കൂടുതൽ അടുക്കുന്നതിന് കാരണമായത്. ആ അവസരത്തിലാണ് അദ്ദേഹത്തിന്റെ വിവിധങ്ങളായ കഴിവുകൾ നേരിട്ടറിയാനും, അനുഭവിക്കാനും ഭാഗ്യമുണ്ടായത്. അങ്ങനെ ഞാനൊരു കടുത്ത ജെ.പി. ഭക്തനായി തീരുകയും ചെയ്തു. ഫലിതം പറയുന്നതിനേക്കാൾ, പ്രയോഗിക്കുന്നതിലായിരുന്നു അഗ്രഗണ്യൻ. അതായത് പ്രാക്ടിക്കൽ ജോക്ക്.
അദ്ദേഹം ഇറക്കി കളിച്ചിരുന്ന നമ്പരിന് ഒരു ഉദാഹരണം ഞാൻ പറയാം. സംഭവം ഇങ്ങനെയാണ്. മാവേലിക്കര ഓർത്തഡോക്സ് പള്ളിയുടെയോ മറ്റോ ധനശേഖരണാർത്ഥം യേശുദാസിന്റെ ഗാനമേള. കുറഞ്ഞ ടിക്കറ്റ് നിരക്ക് അന്തകാലത്ത് 150 രൂപയായിരുന്നു. ഒരു ലിറ്റർ പെട്രോളിന് 2 രൂപയിൽ താഴെ വിലയുള്ളപ്പോഴത്തെ കഥയാണ്. ഗാനമേളക്ക് പോകണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. പക്ഷെ സാമ്പത്തിക സ്ഥിതി അനുകൂലമല്ല. സംഘത്തിൽ ഉദ്യോഗസ്ഥർ രണ്ടു മൂന്നു പേരെയുള്ളൂ. അവരാകട്ടെ സഹകരിക്കുന്ന ലക്ഷണവുമില്ല. ഓഡിറ്റോറിയത്തിന്റെ വെളിയിൽ നിന്ന് കച്ചേരി ആസ്വദിക്കാൻ ടിക്കറ്റിന്റെ ആവശ്യം ഇല്ലല്ലോ? അപ്പോഴാണ് ജയൻ ചേട്ടന്റെ ഒരു പ്രഖ്യാപനം:
"ഒരു കുപ്പി ബ്രാണ്ടി വാങ്ങിച്ചു തരാമെങ്കിൽ മുൻ സീറ്റിലിരുത്തി ഗാനമേള കേൾപ്പിക്കാം." ചില കണ്ടീഷനുകൾ കൂടി മുന്നോട്ടു വെച്ചപ്പോൾ മിക്കപേരും, പ്രലോഭനത്തിൽ മയങ്ങാതെ പിന്മാറി. കണ്ടീഷനുകൾ ഇതായിരുന്നു - കുപ്പി ആദ്യമേ വാങ്ങിച്ചു കൊടുക്കണം. സൈക്കിൾ തരും. പക്ഷെ കക്ഷിയെ പിന്നിരുത്തി മറ്റാരെങ്കിലും ചവിട്ടണം.
വരുന്നതു വരട്ടെ. ഞാൻ കയറിയങ്ങു സമ്മതിച്ചു. ഒരു ഫുൾ കുപ്പി ബ്രാണ്ടിക്ക് അറുപത് - അറുപത്തഞ്ചു രൂപയേ അന്നു വിലയുള്ളൂ.
എന്നോട് ദീനാനുകമ്പ തോന്നി, ഫുൾ ചിലപ്പോൾ പൈന്റായി വിട്ടുവീഴ്ച ചെയ്യപ്പെടാനും സാദ്ധ്യതയുണ്ട്. എന്റെ ഉത്സാഹവും, ശുഭാപ്തി വിശ്വാസവും കണ്ടപ്പോൾ, ശശിയണ്ണനും, കൊട്ടാരത്തിലെ ഉപേന്ദ്ര വർമ്മയ്ക്കും മനം മാറ്റം ഉണ്ടായി.
85 കിലോയും പിറകിൽ പിടിച്ചിരുത്തി മാവേലിക്കരക്ക് ഞാൻ സൈക്കിൾ ചവിട്ടി. ആദ്യം തന്നെ ഒരു ഫുൾ വാങ്ങി, ദക്ഷിണ സമർപ്പിച്ചു.
ഓഡിറ്റോറിയത്തിന്റെ വാതില്ക്കൽ ആരെയോ പ്രതീക്ഷിച്ചെന്നപോലെ ജെ.പി. നില്ക്കുകയാണ്. ഞങ്ങൾ പരിചാരകന്മാരെ പോലെ ചുറ്റുവട്ടത്തൊക്കെത്തന്നെയുണ്ട്. യേശുദാസ് ഒരു കാറിൽ വന്നിറങ്ങുന്നു.
"ഹലോ ദാസ്... " എന്നു പറഞ്ഞ് ജയൻ ചേട്ടൻ, യേശുദാസിന് ഹസ്തദാനം നല്കി. തോളത്തടിച്ചുകൊണ്ട് യേശുദാസ് പ്രത്യഭിവാദനം ചെയ്തു. പിന്നീട് സംഭവിച്ചത് ഒരു മിറക്ക്ൾ ആണ്. യേശുദാസിന്റെയും സംഘത്തിന്റെയും മുഴുവൻ ചുമതലയും ജയൻ ചേട്ടന്റെ ചുമലിൽ!
"ഇവരെ മൂന്നുപേരെ മുൻ സീറ്റിൽ കൊണ്ടിരുത്തണം" - ഞങ്ങളെ ചൂണ്ടി കാണിച്ച് ഭാരവാഹികളോട് നിർദ്ദേശിച്ചു. ഞങ്ങളോടൊപ്പം മുൻ നിരയിലുണ്ടായിരുന്ന രണ്ട് വി.ഐ.പി. മാരെ ഞാൻ ഓർക്കുന്നുണ്ട്. മാവേലിക്കര എം.എൽ.എ. ആയിരുന്ന ജി. ഗോപിനാഥപിള്ളയും, മുൻസിപ്പൽ ചെയർമാനായിരുന്ന എസ്.എസ്. പിള്ള വൈദ്യനും. അത്ഭുതം അവിടെക്കൊണ്ട് അവസാനിച്ചില്ല. ജയൻ ചേട്ടൻ ആ ഗാനമേള സംഘത്തോടൊപ്പം സ്റ്റേജിൽ ഇരിക്കുന്നു!
ഇതേക്കുറിച്ച് പിന്നീട് ചോദിച്ചപ്പോൾ, "അവനേ ദാസിനേ, എന്നെ അത്ര പെട്ടെന്ന് മറക്കാനൊക്കില്ലെടാ മക്കളേ, അറിയാമോ... ? പത്തു പതിനഞ്ചു വർഷത്തെ പരിചയമാ... " എന്നായിരുന്നു മറുപടി.
ജയൻ ചേട്ടനെ വേലവെക്കുന്നവർക്ക് - അതിന് മനോബലമുള്ളവർ ചുരുക്കമാണ് - നല്ല തീരുവയുള്ള പണി തിരിച്ചു കൊടുക്കുമായിരുന്നു. അതിനുള്ള ഏറ്റവും രസകരമായ ഉദാഹരണമാണ്, ഞങ്ങൾ പൂലാൻ എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണന് കിട്ടിയത്.
ആ കഥ ഇങ്ങനെ. ഇപ്പോൾ എണ്ണയ്ക്കാട്ടെ ഒരു പ്രമാണിയാണ് ഉണ്ണി. എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭർത്താവ്, അങ്ങനെ ഇപ്പോൾ ഒരു പൊടി കിട്ടുപിള്ളയായി വിലസുകയാണ്. ഉണ്ണി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ബി.എ.ക്ക് പഠിക്കുകയായിരുന്നു. ഒരു ചെറിയ പക അക്കാലം ജെ.പിക്ക് അയാളോട് ഉണ്ടായിരുന്നു. ഒരിക്കൽ അച്ചടക്കരാഹിത്യത്തിന് ഉണ്ണിയെ കോളേജിൽ പുറത്താക്കി. മിക്സഡ് കോളേജിലെ അച്ചടക്കരാഹിത്യം എന്തായിരിക്കും എന്നൂഹിക്കാമല്ലൊ?
രക്ഷകർത്താവിനെ വിളിച്ചുകൊണ്ട് ചെല്ലാതെ ക്ലാസ്സിൽ കയറ്റുകയില്ലെന്നായിരുന്നു പ്രിൻസിപ്പൽ അച്ചന്റെ കർശന നിലപാട്.
ഉണ്ണിയുടെ അച്ഛൻ വേലുപ്പിള്ള ഒരു വില്ലേജ് ക്ലാസ് ഫോറായിരുന്നു. ഒരു ദുർവ്വാസാവ്. ദുർവ്വാസാവ് ശപിച്ചാൽ പോലും ശാപമോക്ഷമുണ്ട്. ഇത് മറിച്ചാണ്. മോക്ഷവുമില്ല, മോചനവുമില്ല.
ആരുടെയോ ഉപദേശപ്രകാരം മറുമരുന്നു തേടിയെത്തിയത് ജെ.പി. സമക്ഷം. കഥാസാരം കേട്ടുകഴിഞ്ഞപ്പോൾ നട്ടുവൻ പറഞ്ഞു, " ഒരു പൈന്റിനും, അതിന്റെ അനുസാരികൾക്കുമായി 100 രൂപ തന്നാൽ, ആപത്തിൽ നിന്നു രക്ഷിക്കാം. കാശ് മുന്നേറു തരണം."
ദുർവ്വാസാവിന്റെ മുഖം മനോമുകുരത്തിൽ തെളിഞ്ഞപ്പോൾ, 100 രൂപ ഹോമിക്കുന്നതു തന്നെ ഭേദം എന്ന് ഉണ്ണിക്ക് തോന്നി.
അടുത്ത സീൻ.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പളിന്റെ മുറി. ക്രീം നിറത്തിലുള്ള വോയിൽ ജൂബ്ബായും, തൂവെള്ള ഡബിൾ മുണ്ടുമുടുത്ത്, വളരെ ഗൌരവത്തിൽ ജെ.പി. പ്രിൻസിപ്പാളിന്റെ മുമ്പിലുള്ള സന്ദർശകരുടെ കസേരയിൽ ഇരിക്കുന്നു.
പീയൂണ്‍ ഉണ്ണികൃഷ്ണപിള്ളയെ അന്വേഷിച്ചു പോയിരിക്കുകയാണ്. ചിറ്റപ്പൻ ആണെന്നാണ് ജെ.പി. അച്ചനെ ധരിപ്പിച്ചിരിക്കുന്നത്. ഭയഭക്തി ബഹുമാനത്തോടെ ഉണ്ണി മുറിയിലേക്ക് കടന്നു വന്നു. അവനെ കണ്ടതും, ജെ.പി. ചാടിയെണീറ്റ്, കരണക്കുറ്റി നോക്കി ഒരൊറ്റ പൊട്ടിക്കൽ! പാവത്തിന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു കാണണം.
"അനുസരണം കേട്ട തെമ്മാടീ, ആ പാവം ചേട്ടൻ അതിർത്തിയിൽ കിടന്ന് വെടിയുണ്ടേടെ എണ്ണമെടുക്കുന്നത് നിന്നെ പോലെയൊരു പെഴച്ച സന്താനത്തെ വളത്താനാണല്ലോ ദൈവമേ...." അടുത്ത അടി പ്രിൻസിപ്പൽ അച്ചൻ തടഞ്ഞു.
"സാരമില്ല മിസ്റ്റർ പിള്ളേ, കുട്ടികളല്ലേ അല്പം വികൃതി കാണിച്ചെന്നിരിക്കും." - പാവം അച്ചൻ, പിള്ള ചിറ്റപ്പനെ സമാധാനിപ്പിക്കാൻ നന്നേ ക്ലേശിച്ചു.
അടി കിട്ടിയതോ, കണ്ണിൽ നിന്ന് പൊന്നീച്ച പറന്നതോ ഒന്നുമായിരുന്നില്ല ഉണ്ണിയെ വിഷമിപ്പിച്ചത്. സംഭവം ഞങ്ങൾ അറിഞ്ഞാലുള്ള സ്ഥിതി..... ആയതിനാൽ, സംഭവം ഞങ്ങളിൽ നിന്ന് മറച്ചുവെയ്ക്കാൻ, 25 രൂപ കൂടി ജെ.പിക്ക് കൊടുക്കേണ്ടി വന്നു. കിട്ടിയ പണത്തോട് അദ്ദേഹം ന്യായമായും നീതി പുലർത്തി. ഉണ്ണിയേക്കാൾ മുന്നേ, എണ്ണയ്ക്കാട്ടെത്തി സമ്പൂർണ്ണമായി തന്നെ - എക്സ്ട്രാ 25 കിട്ടിയതുൾപ്പടെ - ചന്തയിൽ വന്നു നിന്ന് വിളംബരം ചെയ്തു.
"അവനൊരു പൊട്ടീരു കൊടുക്കണമെന്ന് കുറെ കാലം കൊണ്ട് വിചാരിക്കുവാരുന്നു. കാശും മേടിച്ചോണ്ട് ഒന്നു കൊടുക്കാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല." ജയൻ ചേട്ടന്റെ ആത്മ സംതൃപ്തി ആ വഴിക്കായിരുന്നു.
മന്ത്രിയായിരിക്കുമ്പോൾ, സാക്ഷാൽ എം.എൻ. ഗോവിന്ദൻ നായർക്കിട്ടുപോലും ഒരിക്കൽ വേല വെച്ചിട്ടുണ്ട്. എന്തോ ആവശ്യത്തിന് തിരുവനന്തപുരത്തെത്തിയതാണ്. കാര്യങ്ങളൊക്കെ കഴിച്ചു. തിരികെ ചെങ്ങന്നൂരിനുള്ള വണ്ടിക്കൂലി കഷ്ടിച്ചുണ്ട്. ആവശ്യങ്ങളുടെ പട്ടികയാകട്ടെ, അങ്ങനെ നീണ്ടു നീണ്ടു കിടക്കുകയാണ്. സ്മാൾ അടിക്കണം, ഒരു സിനിമ കാണണം....
നേരെ സെക്രട്ടറിയറ്റിൽ എമ്മെന്റെ ഓഫീസ്സിൽ ചെന്നു. "ഗോമതിയുടെ മോനാ. എണ്ണയ്ക്കാടിന് തിരിച്ചുപോകാൻ വണ്ടിക്കൂലിയില്ല. രാവിലെ മുതൽ പട്ടിണിയാണ്."
ഗോമതി എന്നു പറഞ്ഞാൽ തമ്പിസാറിന്റെ സഹോദരി.
വല്ല്യമ്മാവന്റെ വീട്ടിലോ, കുഞ്ഞമ്മയുടെ വീട്ടിലോ പോയില്ലേ എന്ന് എമ്മെൻ തിരക്കി.(വല്യമ്മാവൻ - താമ്പിസാർ. കുഞ്ഞമ്മ - ഉണ്ണിരാജയുടെ ഭാര്യ രാധമ്മ തങ്കച്ചി) ഗുരുതരമായ എന്തോ ആരോപണം കൂടി കലർത്തിയുള്ള മറുപടിയാണ് നല്കിയത്. എമ്മെൻ അമ്പതു രൂപ കൊടുത്തു.
തൊട്ടു പിറകെയാണ് എന്റെ അച്ഛൻ (പി.ജി. പുരുഷോത്തമൻ പിള്ള, അന്ന് ചെങ്ങന്നൂർ എം.എൽ.എ. ആണ് ) എമ്മെന്റെ ഓഫീസ്സിലേക്ക് കടന്നു ചെന്നത്.
"മേനോൻ ചേട്ടന്റെ മോൻ ഇവിടുന്നിറങ്ങി പോകുന്നതു കണ്ടല്ലോ? വേല വല്ലോ ഇറക്കിയിട്ടാണോ പോയേ... ?" അച്ഛൻ ചോദിച്ചു.
"മേനോൻ ചേട്ടന്റെ മോനാരുന്നോ അവൻ. ഗോമതിയുടെ മോനാന്നു പറഞ്ഞ്, 50 രൂപ പറ്റിച്ചോണ്ടുപോയല്ലോടാ ...... !"
അച്ഛൻ പിന്നീടൊരിക്കൽ ഇതേപ്പറ്റി ചോദിച്ചപ്പോൾ, "അങ്ങേരു ചുമ്മാ കള്ളം പറയുവാ. അങ്ങേരെന്നെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ, ചേട്ടാ" - എന്നായിരുന്നു അച്ഛനോട് തിരിച്ചു ചോദിച്ചത്. എങ്ങനെയുണ്ട്, എമ്മെന് കൊടുത്ത സർട്ടിഫിക്കറ്റ് !
ഇങ്ങനെയൊക്കെയുള്ള ഈ ബഹുമിടുക്കൻ, ഒരിക്കൽ ഒരു കെണിയിൽ പെട്ടുപോയി. അടി തെറ്റിയാൽ ആനയും വീഴും എന്നാണല്ലോ?
ഓച്ചിറക്കാരൻ ഒരു പണക്കാരന്റെ മകന് ബാംഗളൂരിൽ മെഡിസിന് അഡ്മിഷൻ വാങ്ങി കൊടുക്കാം എന്നു പറഞ്ഞ്, കുറെ ലക്ഷം രൂപ വാങ്ങിച്ചു. ഓച്ചിറയുടെ മുമ്പിൽ ജെ.പി. പ്രത്യക്ഷപ്പെട്ടിരുന്നില്ല. മറ്റൊരു ആശാനായിരുന്നു വേഷം കെട്ടിയത്.
കർണ്ണാടകത്തിലെ ഒരു മന്ത്രിയുടെ ശുപാർശയുള്ളതു കൊണ്ട് നിരക്ക് വളരെ കുറയുമെന്നു ധരിപ്പിച്ചാണ് പണക്കാരനെ സമീപിച്ചത്. പണക്കാരൻ ആലോചിച്ചപ്പോൾ സംഗതി ശരിയാണ്. മറ്റുള്ളവർ ചോദിക്കുന്ന ദക്ഷിണയേക്കാൾ വളരെ കുറവ് !
മന്ത്രി തന്റെ മുമ്പിൽ വെച്ച് അഡ്മിഷൻ തരാമെന്ന് ഉറപ്പുകൊടുത്താൽ, ഒരു വർഷത്തിനു ശേഷം വേണ്ട സീറ്റിന്, രൊക്കം പണം ഇപ്പോഴേ തന്നേക്കാം. പണപ്പെട്ടി പറഞ്ഞു.
അത്രയല്ലേയുള്ളൂ. രണ്ടു പേരും കൂടി ബാംഗ്ലൂരിനു തിരിച്ചു. ഒരു ഔദ്യോഗിക പരിപാടി കഴിഞ്ഞ് മന്ത്രി, നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വിശ്രമിക്കുന്നുണ്ട്. റിസപ് ഷനിൽ നിന്നു വിളിച്ച് അനുവാദം വാങ്ങി മുറിയിൽ ചെന്നു.
കഷണ്ടിക്കാരനായ ഒരു സുമുഖൻ മന്ത്രി കന്നഡ പത്രം വായിച്ചു കൊണ്ട് ഇരിപ്പുണ്ട്. ഏജെന്റ് സംഗതി വിശദീകരിച്ചു.
Money no problem, admission no problem - മന്ത്രി പറഞ്ഞു.
Admission no problem, money no problem - എന്ന് പറഞ്ഞ് ക്യാഷ് അടങ്ങിയ ബാഗ് മന്ത്രിയെ ഏല്പിച്ചു.
തങ്കപ്പെട്ട ആ മന്ത്രിയെ രക്ഷകർത്താവിന് നന്നേ ബോധിച്ചു. ആ കർണ്ണാടക മന്ത്രിയെ, എണ്ണയ്ക്കാട്ടുള്ള ഒരു മരണ വീട്ടിൽ, ശവസംസ്ക്കാരത്തിന് ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് രക്ഷ കർത്താവായ പണപ്പെട്ടി യാദൃഛികമായി കണ്ട് അത്ഭുതപ്പെട്ടു. മന്ത്രിയാകട്ടെ കയ്യിലിരുന്ന, എള്ളും പൂവും വലിച്ചെരറിഞ്ഞിട്ട് ഒരൊറ്റയോട്ടം!
മരിച്ച എണ്ണയ്ക്കാട്ടുകാരന്റെ ബന്ധുവായിരുന്നു ഓച്ചിറക്കാരനെന്ന് ഓണറബിൾ കർണ്ണാടക മിനിസ്റ്റർ, ജയപ്രസാദുണ്ടോ അറിയുന്നു!
നാലഞ്ചു വർഷങ്ങൾക്ക് മുമ്പാണ് ജയൻ ചേട്ടൻ മരിച്ചത്. ലിവർ സിറോസിസ് ആയിരുന്നു രോഗം. എടത്വക്ക് അടുത്തുള്ള നീരേറ്റുപുറത്ത് ഒരാശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ, കാണാൻ പോകാൻ അനുജൻ രാജൻ എന്നെ വിളിച്ചു.
പ്രസന്നവും, സുന്ദരവുമായ ആ മുഖം എന്റെ മനസ്സിൽ നില്ക്കട്ടെ. ഞാൻ വരുന്നില്ല എന്നവനോട് പറഞ്ഞു.
ആശുപത്രിയിൽ നിന്ന് മടങ്ങി വന്നിട്ട് രാജൻ പറഞ്ഞു, "ചേട്ടൻ പറഞ്ഞതു ശരിയാ. പോയി കാണേണ്ടിയിരുന്നില്ല എന്നിപ്പോൾ തോന്നുന്നു." ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ സെൽ ഫോണ്‍ ബെല്ലടിച്ചു.
കലവറ ശ്രീകുമാർ ( മുൻ എം.പി. കെ. മോഹനന്റെ സഹോദര പുത്രൻ.) ആയിരുന്നു.
"നമ്മുടെ ജെ.പി. പോയി."
****
ആരെയും ആകർഷിക്കുന്ന രൂപ സൌന്ദര്യമായിരുന്നു അദ്ദേഹത്തിന്റേത്. മാഗ്നറ്റിക് പെഴ്സണാലിറ്റി എന്നൊക്കെ പറയുമല്ലോ, അതിന് മകുടോദാഹരണമായിരുന്നു. ജനക്കൂട്ടത്തിലേക്ക് കടന്നു ചെന്നെന്നിരിക്കട്ടെ, അവിടെ ജെ.പി. ശ്രദ്ധാകേന്ദ്രമാകും. ആരും ബഹുമാനിച്ചു പോകും. ആറടി ഉയരം. നല്ല ഒതുങ്ങിയ ഉറച്ച ശരീരം. അതിമനോഹരമായ കഷണ്ടി. കഷണ്ടിയിൽ അതിമനോഹരം എന്നൊരു വിഭാഗമുണ്ടോ എന്ന് സംശയിക്കുന്നവർ, ജെ.പിയെ കണ്ടിട്ടുള്ള ആരോടെങ്കിലും ചോദിച്ച് സംശയ നിവൃത്തി വരുത്തുക. പറ്റെ വെട്ടി നിർത്തിയ, നല്ല വീതിയുള്ള സമൃദ്ധമായ മേൽമീശ. ചുരുക്കം പറഞ്ഞാൽ, നാടകപ്രവേശികയിലെ "ധീരോദാത്തനതി പ്രതാപഗുണവാൻ വിഖ്യാത വംശ്യൻ ധരാപാലൻ" എന്ന ഭാഗം ജയൻചേട്ടനെ വിശേഷിപ്പിക്കുന്നതാണ് എന്ന് തോന്നും.
ഒരു വഴിക്കു നോക്കിയാൽ എനിക്ക് അദ്ദേഹവുമായിട്ട് വിദൂര ബന്ധമേയുള്ളൂ. മറ്റൊരു വഴിക്ക് നോക്കിയാൽ വളരെ അടുത്ത ബന്ധവും. ജയൻ ചേട്ടന്റെ ഭാര്യ മണി ചേച്ചി എന്റെ അമ്മയുടെ അമ്മാവന്റെ മകളാണ്.
കക്ഷി വിദഗ്ദ്ധനായ ഒരു ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ ആയിരുന്നു. ബഹുരാഷ്ട്ര കുത്തക കമ്പനിയായ സീമെൻസിൽ ജോലി നോക്കിയിട്ടുണ്ട്. ഒരിടത്ത് അടങ്ങിയിരുന്നു ജോലിനോക്കുന്ന കാര്യത്തിൽ അദ്ദേഹം ഉദാസീനനായിരുന്നു. തൊഴിലിനോടുള്ള വിരോധം ആയിരുന്നുവെന്നും, അതല്ല തൊഴിൽ ചെയ്യാനുള്ള വൈമുഖ്യം ആയിരുന്നുവെന്നും ഇക്കാര്യത്തിൽ രണ്ടു പക്ഷമുണ്ട്. തൊഴിലാളി കഷ്ടപ്പെട്ട് പണിയെടുത്ത് സമ്പത്ത് ഉല്പാദിപ്പിക്കുന്നതുകൊണ്ട്, ലാഭം വർദ്ധിക്കുന്നത് മുതലാളിക്കാണെന്ന മാർക്സിയൻ കാഴ്ചപ്പാടാണ് പണിയെടുക്കുന്നതിൽ നിന്ന്, തന്നെ പിന്തിരിപ്പിക്കുന്നതെന്നാണ് ജയൻ ചേട്ടൻ പറഞ്ഞിരുന്നത്. സോഷ്യലിസ്റ്റ് വിപ്ലവത്തോടുകൂടി സ്ഥിതിഗതികളിൽ സമൂലമായ മാറ്റം വരുമ്പോൾ, ഇതേക്കുറിച്ച് ആലോചിക്കാം എന്ന നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അങ്ങനെ സോഷ്യലിസ്റ്റ് സമൂഹവും, കമ്മ്യൂണിസ്റ്റ് സമൂഹവും, ഉല്പാദനവും, വിതരണവുമൊക്കെ സ്വപ്നം കണ്ടിരുന്ന ഒരു മാർക്സിസ്റ്റ് സൈദ്ധാന്തികനെയാണ്, പള്ളിക്കള്ളൻ, മടിയൻ എന്നൊക്കെ പറഞ്ഞ് അലവലാതി ജനം പരിഹസിച്ചിരുന്നത്.
![]() |
സ.എമ്മെൻ |
തറേക്കൊട്ടാരത്തിലെ ശങ്കരനാരായണൻതമ്പി മുതൽ, ഇളയ സഹോദരി സുഭദ്രാമ്മ തങ്കച്ചി വരെ ദീർഘകാലം ഒളിവിലായിരുന്നു. ഒളിവിലിരിക്കുന്ന അവരുൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ്കാരുടെ ചെലവ്, അച്ചടി, ദൂതന്മാർക്കുള്ള യാത്രപ്പടി - അങ്ങനെ നല്ലൊരു തുക മേനോൻ ചേട്ടനാണ് വഹിച്ചിരുന്നത്. പണമച്ചടിക്കാനുള്ള മെഷ്യൻ കൈവശമില്ലാത്തതുകൊണ്ട്, ഭൂമി വിറ്റ് പണം സമ്പാദിക്കുന്ന ഒരു നൂതന മാർഗം അദ്ദേഹം കണ്ടു പിടിച്ചു. വീട്ടിൽ കുത്തിയിരുന്നുള്ള ബോറടിയും ഒഴിവായി കിട്ടി. ആഴ്ചയിൽ മൂന്നു ദിവസം കോടതി വരാന്ത. മൂന്നു ദിവസം റജിസ്റ്റർ കച്ചേരി. ഞായറാഴ്ച ദിവസം ഒളിവിലുള്ള കമ്മ്യൂണിസ്റ്റ്കാരെ തേടിപ്പിടിച്ച്, അവർക്ക് മൂലധനവും,
മിച്ചമൂലധനവും വിതരണം ചെയ്യുന്നതിലും വ്യാപൃതനായി. എണ്ണയ്ക്കാട്ടും കേരളത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നു. അതോടൊപ്പം മേനോൻ ചേട്ടന്റെ ധനസ്ഥിതി തളരുകയും ചെയ്തു. ഏതായാലും ജെ.പിക്ക് പ്രായപൂർത്തി വോട്ടവകാശം കിട്ടിയപ്പോഴേക്കും, കുടുംബം ഒരു പരുവത്തിൽ എത്തിക്കഴിഞ്ഞിരുന്നു. ഈ ആഗോള സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച പ്രതിസന്ധി സംജാതമാവുന്നതിന് മുമ്പ് സഹോദരിമാരുടെ വിവാഹം കഴിഞ്ഞത് ഭാഗ്യമായി.
വീടു നില്ക്കുന്ന ഒരേക്കർ സ്ഥലം ഒഴിച്ച് ബാക്കിയെല്ലാം വിറ്റ്, ജെ.പിയും പിതാവിന്റെ പാത തന്നെ പിന്തുടർന്നു. "പുത്രനില്ലേ പിതൃജന മുതലിൻ പിൻതുടർച്ചാവകാശം." (പകർപ്പവകാശം അനിയൻ മംഗലശേരി എന്ന അനിയൻ ചേട്ടന്. )
ഞാൻ ജയൻ ചേട്ടനുമായി കൂടുതൽ അടുത്തിടപെടുന്നത് 75 - 76 കാലഘട്ടം മുതലാണ്. എന്റെ നടുവത്തെ അമ്മാവന് എണ്ണയ്ക്കാട്ട് ഒരു ഓയിൽ മില്ല് ഉണ്ടായിരുന്നു. മറ്റൊരമ്മാവന്റെ മകൻ, ശശിയണ്ണൻ ആയിരുന്നു മാനേജർ. അവസാനത്തെ മാനേജർ എന്ന് പറയുന്നതാവും ശരി. ഞങ്ങളുടെയെല്ലാം സ്തുത്യർഹമായ സഹകരണ സേവനങ്ങളുടെ ഫലമായി, അമ്മാവന് മില്ല് പൂട്ടേണ്ടി വന്നു.
![]() |
തോപ്പിൽ ഭാസി |
4 മണിക്ക് അവിടെ ചീട്ടുകളി തുടങ്ങും. ജെ.പിയാണ് പ്രധാന താരം. കടപ്രയിൽ നിന്ന് എട്ട് കിലോമീറ്റർ സൈക്കിൾ ചവിട്ടി എന്നും ഞാനവിടെ ചെല്ലും. ആ ചീട്ടുകളി ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ കൂടുതൽ അടുക്കുന്നതിന് കാരണമായത്. ആ അവസരത്തിലാണ് അദ്ദേഹത്തിന്റെ വിവിധങ്ങളായ കഴിവുകൾ നേരിട്ടറിയാനും, അനുഭവിക്കാനും ഭാഗ്യമുണ്ടായത്. അങ്ങനെ ഞാനൊരു കടുത്ത ജെ.പി. ഭക്തനായി തീരുകയും ചെയ്തു. ഫലിതം പറയുന്നതിനേക്കാൾ, പ്രയോഗിക്കുന്നതിലായിരുന്നു അഗ്രഗണ്യൻ. അതായത് പ്രാക്ടിക്കൽ ജോക്ക്.
അദ്ദേഹം ഇറക്കി കളിച്ചിരുന്ന നമ്പരിന് ഒരു ഉദാഹരണം ഞാൻ പറയാം. സംഭവം ഇങ്ങനെയാണ്. മാവേലിക്കര ഓർത്തഡോക്സ് പള്ളിയുടെയോ മറ്റോ ധനശേഖരണാർത്ഥം യേശുദാസിന്റെ ഗാനമേള. കുറഞ്ഞ ടിക്കറ്റ് നിരക്ക് അന്തകാലത്ത് 150 രൂപയായിരുന്നു. ഒരു ലിറ്റർ പെട്രോളിന് 2 രൂപയിൽ താഴെ വിലയുള്ളപ്പോഴത്തെ കഥയാണ്. ഗാനമേളക്ക് പോകണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. പക്ഷെ സാമ്പത്തിക സ്ഥിതി അനുകൂലമല്ല. സംഘത്തിൽ ഉദ്യോഗസ്ഥർ രണ്ടു മൂന്നു പേരെയുള്ളൂ. അവരാകട്ടെ സഹകരിക്കുന്ന ലക്ഷണവുമില്ല. ഓഡിറ്റോറിയത്തിന്റെ വെളിയിൽ നിന്ന് കച്ചേരി ആസ്വദിക്കാൻ ടിക്കറ്റിന്റെ ആവശ്യം ഇല്ലല്ലോ? അപ്പോഴാണ് ജയൻ ചേട്ടന്റെ ഒരു പ്രഖ്യാപനം:
"ഒരു കുപ്പി ബ്രാണ്ടി വാങ്ങിച്ചു തരാമെങ്കിൽ മുൻ സീറ്റിലിരുത്തി ഗാനമേള കേൾപ്പിക്കാം." ചില കണ്ടീഷനുകൾ കൂടി മുന്നോട്ടു വെച്ചപ്പോൾ മിക്കപേരും, പ്രലോഭനത്തിൽ മയങ്ങാതെ പിന്മാറി. കണ്ടീഷനുകൾ ഇതായിരുന്നു - കുപ്പി ആദ്യമേ വാങ്ങിച്ചു കൊടുക്കണം. സൈക്കിൾ തരും. പക്ഷെ കക്ഷിയെ പിന്നിരുത്തി മറ്റാരെങ്കിലും ചവിട്ടണം.
വരുന്നതു വരട്ടെ. ഞാൻ കയറിയങ്ങു സമ്മതിച്ചു. ഒരു ഫുൾ കുപ്പി ബ്രാണ്ടിക്ക് അറുപത് - അറുപത്തഞ്ചു രൂപയേ അന്നു വിലയുള്ളൂ.
എന്നോട് ദീനാനുകമ്പ തോന്നി, ഫുൾ ചിലപ്പോൾ പൈന്റായി വിട്ടുവീഴ്ച ചെയ്യപ്പെടാനും സാദ്ധ്യതയുണ്ട്. എന്റെ ഉത്സാഹവും, ശുഭാപ്തി വിശ്വാസവും കണ്ടപ്പോൾ, ശശിയണ്ണനും, കൊട്ടാരത്തിലെ ഉപേന്ദ്ര വർമ്മയ്ക്കും മനം മാറ്റം ഉണ്ടായി.
85 കിലോയും പിറകിൽ പിടിച്ചിരുത്തി മാവേലിക്കരക്ക് ഞാൻ സൈക്കിൾ ചവിട്ടി. ആദ്യം തന്നെ ഒരു ഫുൾ വാങ്ങി, ദക്ഷിണ സമർപ്പിച്ചു.
ഓഡിറ്റോറിയത്തിന്റെ വാതില്ക്കൽ ആരെയോ പ്രതീക്ഷിച്ചെന്നപോലെ ജെ.പി. നില്ക്കുകയാണ്. ഞങ്ങൾ പരിചാരകന്മാരെ പോലെ ചുറ്റുവട്ടത്തൊക്കെത്തന്നെയുണ്ട്. യേശുദാസ് ഒരു കാറിൽ വന്നിറങ്ങുന്നു.
"ഹലോ ദാസ്... " എന്നു പറഞ്ഞ് ജയൻ ചേട്ടൻ, യേശുദാസിന് ഹസ്തദാനം നല്കി. തോളത്തടിച്ചുകൊണ്ട് യേശുദാസ് പ്രത്യഭിവാദനം ചെയ്തു. പിന്നീട് സംഭവിച്ചത് ഒരു മിറക്ക്ൾ ആണ്. യേശുദാസിന്റെയും സംഘത്തിന്റെയും മുഴുവൻ ചുമതലയും ജയൻ ചേട്ടന്റെ ചുമലിൽ!
"ഇവരെ മൂന്നുപേരെ മുൻ സീറ്റിൽ കൊണ്ടിരുത്തണം" - ഞങ്ങളെ ചൂണ്ടി കാണിച്ച് ഭാരവാഹികളോട് നിർദ്ദേശിച്ചു. ഞങ്ങളോടൊപ്പം മുൻ നിരയിലുണ്ടായിരുന്ന രണ്ട് വി.ഐ.പി. മാരെ ഞാൻ ഓർക്കുന്നുണ്ട്. മാവേലിക്കര എം.എൽ.എ. ആയിരുന്ന ജി. ഗോപിനാഥപിള്ളയും, മുൻസിപ്പൽ ചെയർമാനായിരുന്ന എസ്.എസ്. പിള്ള വൈദ്യനും. അത്ഭുതം അവിടെക്കൊണ്ട് അവസാനിച്ചില്ല. ജയൻ ചേട്ടൻ ആ ഗാനമേള സംഘത്തോടൊപ്പം സ്റ്റേജിൽ ഇരിക്കുന്നു!
ഇതേക്കുറിച്ച് പിന്നീട് ചോദിച്ചപ്പോൾ, "അവനേ ദാസിനേ, എന്നെ അത്ര പെട്ടെന്ന് മറക്കാനൊക്കില്ലെടാ മക്കളേ, അറിയാമോ... ? പത്തു പതിനഞ്ചു വർഷത്തെ പരിചയമാ... " എന്നായിരുന്നു മറുപടി.
ജയൻ ചേട്ടനെ വേലവെക്കുന്നവർക്ക് - അതിന് മനോബലമുള്ളവർ ചുരുക്കമാണ് - നല്ല തീരുവയുള്ള പണി തിരിച്ചു കൊടുക്കുമായിരുന്നു. അതിനുള്ള ഏറ്റവും രസകരമായ ഉദാഹരണമാണ്, ഞങ്ങൾ പൂലാൻ എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണന് കിട്ടിയത്.
ആ കഥ ഇങ്ങനെ. ഇപ്പോൾ എണ്ണയ്ക്കാട്ടെ ഒരു പ്രമാണിയാണ് ഉണ്ണി. എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭർത്താവ്, അങ്ങനെ ഇപ്പോൾ ഒരു പൊടി കിട്ടുപിള്ളയായി വിലസുകയാണ്. ഉണ്ണി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ബി.എ.ക്ക് പഠിക്കുകയായിരുന്നു. ഒരു ചെറിയ പക അക്കാലം ജെ.പിക്ക് അയാളോട് ഉണ്ടായിരുന്നു. ഒരിക്കൽ അച്ചടക്കരാഹിത്യത്തിന് ഉണ്ണിയെ കോളേജിൽ പുറത്താക്കി. മിക്സഡ് കോളേജിലെ അച്ചടക്കരാഹിത്യം എന്തായിരിക്കും എന്നൂഹിക്കാമല്ലൊ?
രക്ഷകർത്താവിനെ വിളിച്ചുകൊണ്ട് ചെല്ലാതെ ക്ലാസ്സിൽ കയറ്റുകയില്ലെന്നായിരുന്നു പ്രിൻസിപ്പൽ അച്ചന്റെ കർശന നിലപാട്.
ഉണ്ണിയുടെ അച്ഛൻ വേലുപ്പിള്ള ഒരു വില്ലേജ് ക്ലാസ് ഫോറായിരുന്നു. ഒരു ദുർവ്വാസാവ്. ദുർവ്വാസാവ് ശപിച്ചാൽ പോലും ശാപമോക്ഷമുണ്ട്. ഇത് മറിച്ചാണ്. മോക്ഷവുമില്ല, മോചനവുമില്ല.
ആരുടെയോ ഉപദേശപ്രകാരം മറുമരുന്നു തേടിയെത്തിയത് ജെ.പി. സമക്ഷം. കഥാസാരം കേട്ടുകഴിഞ്ഞപ്പോൾ നട്ടുവൻ പറഞ്ഞു, " ഒരു പൈന്റിനും, അതിന്റെ അനുസാരികൾക്കുമായി 100 രൂപ തന്നാൽ, ആപത്തിൽ നിന്നു രക്ഷിക്കാം. കാശ് മുന്നേറു തരണം."
ദുർവ്വാസാവിന്റെ മുഖം മനോമുകുരത്തിൽ തെളിഞ്ഞപ്പോൾ, 100 രൂപ ഹോമിക്കുന്നതു തന്നെ ഭേദം എന്ന് ഉണ്ണിക്ക് തോന്നി.
അടുത്ത സീൻ.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പളിന്റെ മുറി. ക്രീം നിറത്തിലുള്ള വോയിൽ ജൂബ്ബായും, തൂവെള്ള ഡബിൾ മുണ്ടുമുടുത്ത്, വളരെ ഗൌരവത്തിൽ ജെ.പി. പ്രിൻസിപ്പാളിന്റെ മുമ്പിലുള്ള സന്ദർശകരുടെ കസേരയിൽ ഇരിക്കുന്നു.
പീയൂണ്‍ ഉണ്ണികൃഷ്ണപിള്ളയെ അന്വേഷിച്ചു പോയിരിക്കുകയാണ്. ചിറ്റപ്പൻ ആണെന്നാണ് ജെ.പി. അച്ചനെ ധരിപ്പിച്ചിരിക്കുന്നത്. ഭയഭക്തി ബഹുമാനത്തോടെ ഉണ്ണി മുറിയിലേക്ക് കടന്നു വന്നു. അവനെ കണ്ടതും, ജെ.പി. ചാടിയെണീറ്റ്, കരണക്കുറ്റി നോക്കി ഒരൊറ്റ പൊട്ടിക്കൽ! പാവത്തിന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു കാണണം.
"അനുസരണം കേട്ട തെമ്മാടീ, ആ പാവം ചേട്ടൻ അതിർത്തിയിൽ കിടന്ന് വെടിയുണ്ടേടെ എണ്ണമെടുക്കുന്നത് നിന്നെ പോലെയൊരു പെഴച്ച സന്താനത്തെ വളത്താനാണല്ലോ ദൈവമേ...." അടുത്ത അടി പ്രിൻസിപ്പൽ അച്ചൻ തടഞ്ഞു.
"സാരമില്ല മിസ്റ്റർ പിള്ളേ, കുട്ടികളല്ലേ അല്പം വികൃതി കാണിച്ചെന്നിരിക്കും." - പാവം അച്ചൻ, പിള്ള ചിറ്റപ്പനെ സമാധാനിപ്പിക്കാൻ നന്നേ ക്ലേശിച്ചു.
അടി കിട്ടിയതോ, കണ്ണിൽ നിന്ന് പൊന്നീച്ച പറന്നതോ ഒന്നുമായിരുന്നില്ല ഉണ്ണിയെ വിഷമിപ്പിച്ചത്. സംഭവം ഞങ്ങൾ അറിഞ്ഞാലുള്ള സ്ഥിതി..... ആയതിനാൽ, സംഭവം ഞങ്ങളിൽ നിന്ന് മറച്ചുവെയ്ക്കാൻ, 25 രൂപ കൂടി ജെ.പിക്ക് കൊടുക്കേണ്ടി വന്നു. കിട്ടിയ പണത്തോട് അദ്ദേഹം ന്യായമായും നീതി പുലർത്തി. ഉണ്ണിയേക്കാൾ മുന്നേ, എണ്ണയ്ക്കാട്ടെത്തി സമ്പൂർണ്ണമായി തന്നെ - എക്സ്ട്രാ 25 കിട്ടിയതുൾപ്പടെ - ചന്തയിൽ വന്നു നിന്ന് വിളംബരം ചെയ്തു.
"അവനൊരു പൊട്ടീരു കൊടുക്കണമെന്ന് കുറെ കാലം കൊണ്ട് വിചാരിക്കുവാരുന്നു. കാശും മേടിച്ചോണ്ട് ഒന്നു കൊടുക്കാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല." ജയൻ ചേട്ടന്റെ ആത്മ സംതൃപ്തി ആ വഴിക്കായിരുന്നു.
![]() |
പി.ജി. പുരുഷോത്തമൻ പിള്ള (എക്സ്.എം.എൽ.എ.) |
മന്ത്രിയായിരിക്കുമ്പോൾ, സാക്ഷാൽ എം.എൻ. ഗോവിന്ദൻ നായർക്കിട്ടുപോലും ഒരിക്കൽ വേല വെച്ചിട്ടുണ്ട്. എന്തോ ആവശ്യത്തിന് തിരുവനന്തപുരത്തെത്തിയതാണ്. കാര്യങ്ങളൊക്കെ കഴിച്ചു. തിരികെ ചെങ്ങന്നൂരിനുള്ള വണ്ടിക്കൂലി കഷ്ടിച്ചുണ്ട്. ആവശ്യങ്ങളുടെ പട്ടികയാകട്ടെ, അങ്ങനെ നീണ്ടു നീണ്ടു കിടക്കുകയാണ്. സ്മാൾ അടിക്കണം, ഒരു സിനിമ കാണണം....
നേരെ സെക്രട്ടറിയറ്റിൽ എമ്മെന്റെ ഓഫീസ്സിൽ ചെന്നു. "ഗോമതിയുടെ മോനാ. എണ്ണയ്ക്കാടിന് തിരിച്ചുപോകാൻ വണ്ടിക്കൂലിയില്ല. രാവിലെ മുതൽ പട്ടിണിയാണ്."
ഗോമതി എന്നു പറഞ്ഞാൽ തമ്പിസാറിന്റെ സഹോദരി.
വല്ല്യമ്മാവന്റെ വീട്ടിലോ, കുഞ്ഞമ്മയുടെ വീട്ടിലോ പോയില്ലേ എന്ന് എമ്മെൻ തിരക്കി.(വല്യമ്മാവൻ - താമ്പിസാർ. കുഞ്ഞമ്മ - ഉണ്ണിരാജയുടെ ഭാര്യ രാധമ്മ തങ്കച്ചി) ഗുരുതരമായ എന്തോ ആരോപണം കൂടി കലർത്തിയുള്ള മറുപടിയാണ് നല്കിയത്. എമ്മെൻ അമ്പതു രൂപ കൊടുത്തു.
തൊട്ടു പിറകെയാണ് എന്റെ അച്ഛൻ (പി.ജി. പുരുഷോത്തമൻ പിള്ള, അന്ന് ചെങ്ങന്നൂർ എം.എൽ.എ. ആണ് ) എമ്മെന്റെ ഓഫീസ്സിലേക്ക് കടന്നു ചെന്നത്.
"മേനോൻ ചേട്ടന്റെ മോൻ ഇവിടുന്നിറങ്ങി പോകുന്നതു കണ്ടല്ലോ? വേല വല്ലോ ഇറക്കിയിട്ടാണോ പോയേ... ?" അച്ഛൻ ചോദിച്ചു.
"മേനോൻ ചേട്ടന്റെ മോനാരുന്നോ അവൻ. ഗോമതിയുടെ മോനാന്നു പറഞ്ഞ്, 50 രൂപ പറ്റിച്ചോണ്ടുപോയല്ലോടാ ...... !"
അച്ഛൻ പിന്നീടൊരിക്കൽ ഇതേപ്പറ്റി ചോദിച്ചപ്പോൾ, "അങ്ങേരു ചുമ്മാ കള്ളം പറയുവാ. അങ്ങേരെന്നെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ, ചേട്ടാ" - എന്നായിരുന്നു അച്ഛനോട് തിരിച്ചു ചോദിച്ചത്. എങ്ങനെയുണ്ട്, എമ്മെന് കൊടുത്ത സർട്ടിഫിക്കറ്റ് !
ഇങ്ങനെയൊക്കെയുള്ള ഈ ബഹുമിടുക്കൻ, ഒരിക്കൽ ഒരു കെണിയിൽ പെട്ടുപോയി. അടി തെറ്റിയാൽ ആനയും വീഴും എന്നാണല്ലോ?
ഓച്ചിറക്കാരൻ ഒരു പണക്കാരന്റെ മകന് ബാംഗളൂരിൽ മെഡിസിന് അഡ്മിഷൻ വാങ്ങി കൊടുക്കാം എന്നു പറഞ്ഞ്, കുറെ ലക്ഷം രൂപ വാങ്ങിച്ചു. ഓച്ചിറയുടെ മുമ്പിൽ ജെ.പി. പ്രത്യക്ഷപ്പെട്ടിരുന്നില്ല. മറ്റൊരു ആശാനായിരുന്നു വേഷം കെട്ടിയത്.
കർണ്ണാടകത്തിലെ ഒരു മന്ത്രിയുടെ ശുപാർശയുള്ളതു കൊണ്ട് നിരക്ക് വളരെ കുറയുമെന്നു ധരിപ്പിച്ചാണ് പണക്കാരനെ സമീപിച്ചത്. പണക്കാരൻ ആലോചിച്ചപ്പോൾ സംഗതി ശരിയാണ്. മറ്റുള്ളവർ ചോദിക്കുന്ന ദക്ഷിണയേക്കാൾ വളരെ കുറവ് !
മന്ത്രി തന്റെ മുമ്പിൽ വെച്ച് അഡ്മിഷൻ തരാമെന്ന് ഉറപ്പുകൊടുത്താൽ, ഒരു വർഷത്തിനു ശേഷം വേണ്ട സീറ്റിന്, രൊക്കം പണം ഇപ്പോഴേ തന്നേക്കാം. പണപ്പെട്ടി പറഞ്ഞു.
അത്രയല്ലേയുള്ളൂ. രണ്ടു പേരും കൂടി ബാംഗ്ലൂരിനു തിരിച്ചു. ഒരു ഔദ്യോഗിക പരിപാടി കഴിഞ്ഞ് മന്ത്രി, നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വിശ്രമിക്കുന്നുണ്ട്. റിസപ് ഷനിൽ നിന്നു വിളിച്ച് അനുവാദം വാങ്ങി മുറിയിൽ ചെന്നു.
![]() |
ലേഖകൻ |
Money no problem, admission no problem - മന്ത്രി പറഞ്ഞു.
Admission no problem, money no problem - എന്ന് പറഞ്ഞ് ക്യാഷ് അടങ്ങിയ ബാഗ് മന്ത്രിയെ ഏല്പിച്ചു.
തങ്കപ്പെട്ട ആ മന്ത്രിയെ രക്ഷകർത്താവിന് നന്നേ ബോധിച്ചു. ആ കർണ്ണാടക മന്ത്രിയെ, എണ്ണയ്ക്കാട്ടുള്ള ഒരു മരണ വീട്ടിൽ, ശവസംസ്ക്കാരത്തിന് ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് രക്ഷ കർത്താവായ പണപ്പെട്ടി യാദൃഛികമായി കണ്ട് അത്ഭുതപ്പെട്ടു. മന്ത്രിയാകട്ടെ കയ്യിലിരുന്ന, എള്ളും പൂവും വലിച്ചെരറിഞ്ഞിട്ട് ഒരൊറ്റയോട്ടം!
മരിച്ച എണ്ണയ്ക്കാട്ടുകാരന്റെ ബന്ധുവായിരുന്നു ഓച്ചിറക്കാരനെന്ന് ഓണറബിൾ കർണ്ണാടക മിനിസ്റ്റർ, ജയപ്രസാദുണ്ടോ അറിയുന്നു!
നാലഞ്ചു വർഷങ്ങൾക്ക് മുമ്പാണ് ജയൻ ചേട്ടൻ മരിച്ചത്. ലിവർ സിറോസിസ് ആയിരുന്നു രോഗം. എടത്വക്ക് അടുത്തുള്ള നീരേറ്റുപുറത്ത് ഒരാശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ, കാണാൻ പോകാൻ അനുജൻ രാജൻ എന്നെ വിളിച്ചു.
പ്രസന്നവും, സുന്ദരവുമായ ആ മുഖം എന്റെ മനസ്സിൽ നില്ക്കട്ടെ. ഞാൻ വരുന്നില്ല എന്നവനോട് പറഞ്ഞു.
ആശുപത്രിയിൽ നിന്ന് മടങ്ങി വന്നിട്ട് രാജൻ പറഞ്ഞു, "ചേട്ടൻ പറഞ്ഞതു ശരിയാ. പോയി കാണേണ്ടിയിരുന്നില്ല എന്നിപ്പോൾ തോന്നുന്നു." ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ സെൽ ഫോണ്‍ ബെല്ലടിച്ചു.
കലവറ ശ്രീകുമാർ ( മുൻ എം.പി. കെ. മോഹനന്റെ സഹോദര പുത്രൻ.) ആയിരുന്നു.
"നമ്മുടെ ജെ.പി. പോയി."
****
No comments:
Post a Comment