History of the formation of the Communist Party in Ennakkad village.
എണ്ണക്കാട്ട് കൊട്ടാരത്തിലെ രാമവർമ്മ തമ്പുരാൻ എന്ന വലിയതമ്പുരാൻ
പരമേശ്വരപണിക്കൻ സംഭവം എണ്ണക്കാട്ടെ പാർട്ടിക്ക് ഒരനുഭവ പാഠമായിരുന്നു. അതിനു ശേഷം പാർട്ടി ക്ലാസുകൾ നിരന്തരമായി നടത്തി. ഒരു കമ്മ്യൂണിസ്റ്റുകാരനു വേണ്ട അച്ചടക്കവും ഉത്തരവാദിത്തവും നേതാക്കൾ പ്രവർത്തകരെ ബോദ്ധ്യ പ്പെടുത്തി. പാർട്ടി രഹസ്യങ്ങൾ സ്വന്തം ജീവനേക്കാൾ വിലപ്പെട്ടതാണെന്ന ബോധം പ്രവർത്തകരിൽ വളർത്താൻ ക്ലാസുകൾ നയിച്ച സ. ഉണ്ണിരാജയെ പോലുള്ള നേതാക്കൾക്ക് കഴിഞ്ഞു.
സാമൂഹ്യ - സാംസ്കാരിക രംഗത്തും പ്രവർത്തകർ സജീവമായി. വായനശാല പ്രവർത്തനം, ദളിത് വിദ്യാഭ്യാസം തുടങ്ങിയ പ്രവൃത്തികളുമായി പാർട്ടിപ്രവർത്തനം അതിശക്തമായി മുന്നോട്ടു കൊണ്ടുപോയി. കൂടുതൽ ചെറുപ്പക്കാർ പാർട്ടിയിലേക്ക് ആകൃഷ്ടരായി. സഖാക്കൾ എ.പി. ഗോപാലൻനായർ, വാസുദേവൻനായർ, ഗോപാലൻനായർ, കളീക്കൽ കരുണാകരൻപിള്ള തുടങ്ങിയവർ പാർട്ടിയിലേക്ക് വന്നു. സഖാവ് എ.പി. രംഗത്ത് വാന്നതോടുകൂടി പാർട്ടി പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും ഉഷാറും കൈവന്നു.
എണ്ണക്കാടിന്റെ ചരിത്രം പരാമർശിക്കുമ്പോൾ സാമൂഹ്യവിപ്ലവത്തിന് തുടക്കം കുറിക്കുകയും, അവസാന ശ്വാസം വരെ പുരോഗമന ചിന്താഗതി വെച്ചു പുലർത്തുകയും ചെയ്ത എണ്ണക്കാട്ട് കൊട്ടാരത്തിലെ രാമവർമ്മ തമ്പുരാനെ പറ്റി അല്പം കൂടി പരാമർശിക്കാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നുന്നു.
ദളിതരാദി പിന്നോക്ക വിഭാഗങ്ങൾക്ക് പൊതുവഴി സ്വതന്ത്രമായി ഉപയോഗിക്കാൻ അനുവദനീയമല്ലാത്ത ഒരു കാലഘട്ടത്തിൽ, അവരുടെ ഉന്നമനത്തിനുവേണ്ടിയും സാമൂഹ്യ സമത്വത്തിനു വേണ്ടിയും പോരാടുകയും, സ്വന്തം കുടുംബാംഗങ്ങളുടെ പോലും ശത്രുത സമ്പാദിക്കുകയും ചെയ്തയാളായിരുന്നു വലിയ തമ്പുരാൻ. അദ്ദേഹം പന്തി ഭോജനം നടത്തി. ഫോട്ടോയെടുത്ത് പത്രങ്ങൾക്ക് നൽകാനായിരുന്നില്ല അത്. തികച്ചും ആത്മാർത്ഥത നിറഞ്ഞ പ്രവർത്തനങ്ങൾ ആയിരുന്നു അദ്ദേഹം നടത്തിയിരുന്നത്.
ഇലഞ്ഞിമേൽക്കാരനായ പറയ സമുദായത്തിൽപ്പെട്ട ഒരു ബാലനെ കോളേജിൽ അയച്ചു പഠിപ്പിച്ചത്, മനുഷ്യ സ്നേഹികൾ തെല്ല് അത്ഭുതത്തോടെയും, ഉയർന്ന സമുദായാംഗങ്ങൾ പരിഹാസത്തോടെയും ആയിരുന്നു വീക്ഷിച്ചത്. ശങ്കരൻ എന്ന ആ വ്യക്തി, ഇന്ത്യൻ പട്ടാളത്തിൽ നിന്ന് അടിത്തൂണ്‍ പറ്റിയത് കേണൽ എന്ന ഉന്നത പദവിയിൽ നിന്നായിരുന്നു. തമ്പുരാന്റെ മഹത്വത്തിന് ഒരു ചെറിയ ഉദാഹരണം ഞാൻ ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ.
സ് റ്റേററ് കോണ്‍ഗ്രസ്സ് നേതാവായിരുന്ന, പല്ലന പാണ്ടവത്ത് ശങ്കരപ്പിള്ളയുടെ സഹോദരി തങ്കമ്മയെ ആയിരുന്നു തമ്പുരാൻ വിവാഹം ചെയ്തിരുന്നത്. എണ്ണക്കാട്ട് കൊട്ടാരത്തിലെ ഒരു തമ്പുരാൻ, നായർ സ്ത്രീയെ വിവാഹം ചെയ്തത് കൊട്ടാരത്തിലെ മറ്റംഗങ്ങൾക്ക് ദഹിക്കുന്ന പ്രവൃത്തി ആയിരുന്നില്ല. കൊട്ടാരത്തിലും മറ്റു ബന്ധുക്കളുടെയിടയിലും അദ്ദേഹം ഒറ്റപ്പെട്ടുപോകാൻ, ഇതും ഒരു കാരണമായിത്തീർന്നു. കൊട്ടാരത്തിന്റെ കിഴക്കു വശത്തുള്ള പുരയിടത്തിൽ, തറയിൽ കൊട്ടാരം എന്നൊരു ഭവനം പണികഴിപ്പിച്ച് അദ്ദേഹം അവിടേക്ക് താമസം മാറ്റി. ശങ്കരനാരായണൻ തമ്പി ഉൾപ്പെടെയുള്ള മക്കൾ ജനിച്ചത് തറയിൽ കൊട്ടാരത്തിലാണ്.
എണ്ണക്കാട് അമ്പലത്തിന്റെ എതിർവശത്തുള്ള കൊട്ടാരം വക പുരയിടത്തിൽ, തമ്പുരാന്റെ നേതൃത്വത്തിൽ ഹരിജങ്ങൾക്കായി ഒരു പ്രൈമറി സ്ക്കൂൾ അദ്ദേഹം പണികഴിപ്പിച്ചു. ഇപ്പോൾ കൈരളി ഗ്രന്ഥശാല നില്ക്കുന്ന സ്ഥലം. ക്ഷേത്രത്തിനും കൊട്ടാരത്തിനും സമീപത്തായി ഹരിജന സ്ക്കൂൾ ആരംഭിച്ചത് കൊട്ടാരത്തിലുള്ളവരെ പ്രകോപിപ്പിച്ചു. തിരുവിതാംകൂർ രാജകുടുംബത്തെ സമീപിച്ച് ആ സ്ക്കൂൾ അവിടെ നിന്ന് മാറ്റി സ്ഥാപിക്കാൻ അവർക്ക് നിഷ്പ്രയാസം കഴിഞ്ഞു. ഇപ്പോൾ എണ്ണക്കാട് ഗവണ്‍മെന്റ് യു.പി. സ്ക്കൂൾ നില്ക്കുന്ന സ്ഥലത്തിന് എതിർവശത്ത്, ഗോപാലപിള്ളയുടെ പുരയിടത്തിലേക്കാണ് സ്ക്കൂൾ മാറ്റി സ്ഥാപിച്ചത്. ആ പുരയിടം ഇപ്പോഴും അറിയപ്പെടുന്നത് പള്ളിക്കൂടത്തിന്റയ്യത്ത് എന്നാണ്.
കൈത്തറി തുണി നിർമ്മാണം, മണ്‍പാത്രനിർമ്മാണം, കൊപ്രാ കച്ചവടം ഇങ്ങനെ നാനാതരം ചെറുകിട വ്യവസായങ്ങളാൽ എണ്ണക്കാട് ഒരു പ്രധാന കച്ചവട കേന്ദ്രമായിരുന്നു. വെണ്‍മണി, ആലാ, കോടുകുളഞ്ഞി തുടങ്ങിയ ദിക്കുകളിൽ നിന്ന് കാളവണ്ടിയിലും കേവുവള്ളങ്ങളിലും കാർഷികോൽപ്പന്നങ്ങൾ എണ്ണക്കാട് ചന്തയിലാണ് വന്നുകൊണ്ടിരുന്നത്. തിരുവിതാംകൂറിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന ആലപ്പുഴയിലേക്ക്, കൊപ്രായും തോണ്ടും എണ്ണക്കാട് കടവിൽ നിന്ന് വലിയ കേവുവള്ളങ്ങളിൽ കൊണ്ടു പോകുന്നതിനുള്ള സൌകര്യം പരിഗണിച്ചായിരുന്നു അത്. നൂറുകണക്കിന് കേവുവള്ളങ്ങൾ എണ്ണക്കാട്ടു കടവിൽ നിത്യ സാന്നിദ്ധ്യമായിരുന്നു. ഹോട്ടൽ, പലചരക്ക്, ബീഡി മുറുക്കാൻ, കള്ളു ഷാപ്പ് അങ്ങനെ അനുബന്ധ ബിസിനസ്സുകളും സജീവമായി നടന്നു.
തിരുവിതാംകൂറിലെങ്ങും റീജന്റ് ഭരണത്തിനും, സർ. സി.പി. യുടെ കിരാത ഭരണത്തിനുമെതിരായി സ് റ്റേററ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിൽ ഉത്തരവാദിത്വ പ്രക്ഷോഭണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അവസരമായിരുന്നു അത്. അതിന്റെ അലയൊലികൾ എണ്ണക്കാട്ടും മുഴങ്ങി. വിദ്യാർത്ഥികളായിരുന്ന ആർ. രാജശേഖരൻ തമ്പി, ശിവരാമപിള്ള, വെട്ടത്തുവിളയിൽ നീലകണ്ഠൻ തമ്പി എന്നിവരുടെ നേതൃത്വത്തിൽ ചന്തയിലും പരിസരപ്രദേശങ്ങളിലും സർ. സി.പി.ക്കെതിരെ ഇവർ വ്യാപകമായി ചുവരെഴുത്ത് നടത്തി.
"ഓം സർക്കാർ റീജന്റ് സർക്കാർ കുട്ടയിലെന്തോന്നാ -
അമ്മറാണി, മോളുറാണി, കാശിനു പന്ത്രണ്ടാ-" എന്ന് കൊച്ചുകുട്ടികൾ വരെ മുദ്രാവാക്യം വിളിക്കുന്നത് സാധാരണക്കാരായ നാട്ടുകാരിലും കൌതുകം സൃഷ്ടിച്ചു. അന്ന് മിഡിൽ സ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന സ. രാജൻ പണിക്കർ (സി.പി.ഐ. എണ്ണക്കാട് എൽ.സി. മെമ്പർ) ഈ ജാഥകളിൽ പങ്കെടുത്ത് മുദ്രാവാക്യം വിളിച്ചത് ഓർക്കുന്നുണ്ട്.
എണ്ണക്കാടിന്റെ സാമൂഹ്യ പശ്ചാത്തലം സമകാലിക ആവശ്യങ്ങളെ ആസ്പദമാക്കി മാത്രം നിലനിന്നിരുന്ന ആ ഘട്ടത്തിലാണ്, സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റാൻ ശാസ്ത്രീയവും, യുക്തിപരവുമായ സിദ്ധാന്തമാണ് സ്വീകാര്യമായിട്ടുള്ളതെന്ന ബോധം ജനങ്ങളിൽ വളrത്തുവാൻ സ. ശങ്കരനാരായണൻ തമ്പി, സ. ഗോപാലപിള്ള വൈദ്യന്റെ സഹായത്തോടെ ശ്രമം ആരംഭിച്ചത്.
സാംസ്കാരികമായ മുന്നേറ്റത്തിലൂടെ ജനങ്ങൾക്ക് ആശയപരമായ അഭിവൃദ്ധി പ്രദാനം ചെയ്യാൻ കഴിയുമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി കണക്കു കൂട്ടി. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും കലാസമിതികളും സാഹിത്യ സമിതികളും സർവ്വത്ര രൂപീകരിച്ചു. സംഗീതം, നൃത്തം, നാടകാഭിനയം മുതലായ കലാപരിപാടികൾ അവതരിപ്പിക്കാനും, സാംസ്കാരിക സമ്മേളനങ്ങൾ സംഘടിപ്പിച്ച് പ്രസംഗങ്ങൾ നടത്താനും പാർട്ടി ഉത്സാഹം കാണിച്ചു.
V.M.Y.MA. എന്നൊരു വായനശാല തമ്പിസാറിന്റെയും വൈദ്യന്റെയും ശ്രമഫലമായി രൂപീകരിച്ചു. എണ്ണക്കാട്ടെ പുതിയ തലമുറക്ക് ഒരു പക്ഷെ വിശ്വസിക്കാൻ പ്രയാസം ആയിരിക്കും, വി.കെ. നരേന്ദ്രനാഥൻ നായരായിരുന്നു വായനശാല പ്രസിഡന്റ്. 1952-54 കാലഘട്ടത്തിൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് എന്ന വസ്തുത, അവിടെയുള്ള കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്ക് പോലും അജ്ഞാതമായിരിക്കും എന്നാണ് എനിക്കു തോന്നുന്നത്. സഖാക്കൾ സി. ഉണ്ണിരാജ, ജോർജ്ജ് ചടയന്മുറി, പി.റ്റി. പുന്നൂസ്, പുതുപ്പള്ളി രാഘവൻ, തോപ്പിൽ ഭാസി തുടങ്ങിയവർ ആ വായനശാലയിൽ പാർട്ടി ക്ലാസ് സ്ഥിരമായി എടുത്തു വന്നു. അതുപോലെ തന്നെ പ്രദേശത്തുണ്ടായിരുന്ന കൈത്തറി നിർമ്മാണ രംഗത്തുള്ളവരെയെല്ലാം സംഘടിപ്പിച്ച് ഒരു സഹകരണ സംഘം രൂപീകരിച്ചു. സ. വൈദ്യനായിരുന്നു സൊസൈറ്റി പ്രസിഡന്റ്. സഹകരണ സംഘത്തിലുള്ളവരെ അചിരേണ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുപ്പിക്കാൻ വൈദ്യനു കഴിഞ്ഞു.
തുടരും...
ശേഷം ഭ
എണ്ണക്കാടിന്റെ ചരിത്രം പരാമർശിക്കുമ്പോൾ സാമൂഹ്യവിപ്ലവത്തിന് തുടക്കം കുറിക്കുകയും, അവസാന ശ്വാസം വരെ പുരോഗമന ചിന്താഗതി വെച്ചു പുലർത്തുകയും ചെയ്ത എണ്ണക്കാട്ട് കൊട്ടാരത്തിലെ രാമവർമ്മ തമ്പുരാനെ പറ്റി അല്പം കൂടി പരാമർശിക്കാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നുന്നു.
ദളിതരാദി പിന്നോക്ക വിഭാഗങ്ങൾക്ക് പൊതുവഴി സ്വതന്ത്രമായി ഉപയോഗിക്കാൻ അനുവദനീയമല്ലാത്ത ഒരു കാലഘട്ടത്തിൽ, അവരുടെ ഉന്നമനത്തിനുവേണ്ടിയും സാമൂഹ്യ സമത്വത്തിനു വേണ്ടിയും പോരാടുകയും, സ്വന്തം കുടുംബാംഗങ്ങളുടെ പോലും ശത്രുത സമ്പാദിക്കുകയും ചെയ്തയാളായിരുന്നു വലിയ തമ്പുരാൻ. അദ്ദേഹം പന്തി ഭോജനം നടത്തി. ഫോട്ടോയെടുത്ത് പത്രങ്ങൾക്ക് നൽകാനായിരുന്നില്ല അത്. തികച്ചും ആത്മാർത്ഥത നിറഞ്ഞ പ്രവർത്തനങ്ങൾ ആയിരുന്നു അദ്ദേഹം നടത്തിയിരുന്നത്.
ഇലഞ്ഞിമേൽക്കാരനായ പറയ സമുദായത്തിൽപ്പെട്ട ഒരു ബാലനെ കോളേജിൽ അയച്ചു പഠിപ്പിച്ചത്, മനുഷ്യ സ്നേഹികൾ തെല്ല് അത്ഭുതത്തോടെയും, ഉയർന്ന സമുദായാംഗങ്ങൾ പരിഹാസത്തോടെയും ആയിരുന്നു വീക്ഷിച്ചത്. ശങ്കരൻ എന്ന ആ വ്യക്തി, ഇന്ത്യൻ പട്ടാളത്തിൽ നിന്ന് അടിത്തൂണ്‍ പറ്റിയത് കേണൽ എന്ന ഉന്നത പദവിയിൽ നിന്നായിരുന്നു. തമ്പുരാന്റെ മഹത്വത്തിന് ഒരു ചെറിയ ഉദാഹരണം ഞാൻ ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ.
സ് റ്റേററ് കോണ്‍ഗ്രസ്സ് നേതാവായിരുന്ന, പല്ലന പാണ്ടവത്ത് ശങ്കരപ്പിള്ളയുടെ സഹോദരി തങ്കമ്മയെ ആയിരുന്നു തമ്പുരാൻ വിവാഹം ചെയ്തിരുന്നത്. എണ്ണക്കാട്ട് കൊട്ടാരത്തിലെ ഒരു തമ്പുരാൻ, നായർ സ്ത്രീയെ വിവാഹം ചെയ്തത് കൊട്ടാരത്തിലെ മറ്റംഗങ്ങൾക്ക് ദഹിക്കുന്ന പ്രവൃത്തി ആയിരുന്നില്ല. കൊട്ടാരത്തിലും മറ്റു ബന്ധുക്കളുടെയിടയിലും അദ്ദേഹം ഒറ്റപ്പെട്ടുപോകാൻ, ഇതും ഒരു കാരണമായിത്തീർന്നു. കൊട്ടാരത്തിന്റെ കിഴക്കു വശത്തുള്ള പുരയിടത്തിൽ, തറയിൽ കൊട്ടാരം എന്നൊരു ഭവനം പണികഴിപ്പിച്ച് അദ്ദേഹം അവിടേക്ക് താമസം മാറ്റി. ശങ്കരനാരായണൻ തമ്പി ഉൾപ്പെടെയുള്ള മക്കൾ ജനിച്ചത് തറയിൽ കൊട്ടാരത്തിലാണ്.
![]() |
എണ്ണക്കാട് കൊട്ടാരം |
![]() |
കൈത്തറി |
![]() |
കേവു വള്ളങ്ങൾ |
"ഓം സർക്കാർ റീജന്റ് സർക്കാർ കുട്ടയിലെന്തോന്നാ -
അമ്മറാണി, മോളുറാണി, കാശിനു പന്ത്രണ്ടാ-" എന്ന് കൊച്ചുകുട്ടികൾ വരെ മുദ്രാവാക്യം വിളിക്കുന്നത് സാധാരണക്കാരായ നാട്ടുകാരിലും കൌതുകം സൃഷ്ടിച്ചു. അന്ന് മിഡിൽ സ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന സ. രാജൻ പണിക്കർ (സി.പി.ഐ. എണ്ണക്കാട് എൽ.സി. മെമ്പർ) ഈ ജാഥകളിൽ പങ്കെടുത്ത് മുദ്രാവാക്യം വിളിച്ചത് ഓർക്കുന്നുണ്ട്.
എണ്ണക്കാടിന്റെ സാമൂഹ്യ പശ്ചാത്തലം സമകാലിക ആവശ്യങ്ങളെ ആസ്പദമാക്കി മാത്രം നിലനിന്നിരുന്ന ആ ഘട്ടത്തിലാണ്, സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റാൻ ശാസ്ത്രീയവും, യുക്തിപരവുമായ സിദ്ധാന്തമാണ് സ്വീകാര്യമായിട്ടുള്ളതെന്ന ബോധം ജനങ്ങളിൽ വളrത്തുവാൻ സ. ശങ്കരനാരായണൻ തമ്പി, സ. ഗോപാലപിള്ള വൈദ്യന്റെ സഹായത്തോടെ ശ്രമം ആരംഭിച്ചത്.
സാംസ്കാരികമായ മുന്നേറ്റത്തിലൂടെ ജനങ്ങൾക്ക് ആശയപരമായ അഭിവൃദ്ധി പ്രദാനം ചെയ്യാൻ കഴിയുമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി കണക്കു കൂട്ടി. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും കലാസമിതികളും സാഹിത്യ സമിതികളും സർവ്വത്ര രൂപീകരിച്ചു. സംഗീതം, നൃത്തം, നാടകാഭിനയം മുതലായ കലാപരിപാടികൾ അവതരിപ്പിക്കാനും, സാംസ്കാരിക സമ്മേളനങ്ങൾ സംഘടിപ്പിച്ച് പ്രസംഗങ്ങൾ നടത്താനും പാർട്ടി ഉത്സാഹം കാണിച്ചു.
V.M.Y.MA. എന്നൊരു വായനശാല തമ്പിസാറിന്റെയും വൈദ്യന്റെയും ശ്രമഫലമായി രൂപീകരിച്ചു. എണ്ണക്കാട്ടെ പുതിയ തലമുറക്ക് ഒരു പക്ഷെ വിശ്വസിക്കാൻ പ്രയാസം ആയിരിക്കും, വി.കെ. നരേന്ദ്രനാഥൻ നായരായിരുന്നു വായനശാല പ്രസിഡന്റ്. 1952-54 കാലഘട്ടത്തിൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് എന്ന വസ്തുത, അവിടെയുള്ള കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്ക് പോലും അജ്ഞാതമായിരിക്കും എന്നാണ് എനിക്കു തോന്നുന്നത്. സഖാക്കൾ സി. ഉണ്ണിരാജ, ജോർജ്ജ് ചടയന്മുറി, പി.റ്റി. പുന്നൂസ്, പുതുപ്പള്ളി രാഘവൻ, തോപ്പിൽ ഭാസി തുടങ്ങിയവർ ആ വായനശാലയിൽ പാർട്ടി ക്ലാസ് സ്ഥിരമായി എടുത്തു വന്നു. അതുപോലെ തന്നെ പ്രദേശത്തുണ്ടായിരുന്ന കൈത്തറി നിർമ്മാണ രംഗത്തുള്ളവരെയെല്ലാം സംഘടിപ്പിച്ച് ഒരു സഹകരണ സംഘം രൂപീകരിച്ചു. സ. വൈദ്യനായിരുന്നു സൊസൈറ്റി പ്രസിഡന്റ്. സഹകരണ സംഘത്തിലുള്ളവരെ അചിരേണ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുപ്പിക്കാൻ വൈദ്യനു കഴിഞ്ഞു.
തുടരും...
ശേഷം ഭ
No comments:
Post a Comment